
പ്രണയം, ചിരി, ഓണം... ഇത്തവണത്തെ കംപ്ലീറ്റ് ഓണം പാക്കേജ് ചിത്രമേതെന്ന് തിരയുന്നവർ ഇവിടെ കമോൺ! ചിരിക്ക് ചിരി, പ്രണയത്തിന് പ്രണയം, കഥയ്ക്ക് കഥ, ഇമോഷന് ഇമോഷൻ... അങ്ങനെ കുടുംബങ്ങൾക്കും യൂത്തിനും എല്ലാമുള്ള കംപ്ലീറ്റ് ഓണം പാക്കേജ് ആയി തന്നെയാണ് നിവിൻ പോളി- ഗിരീഷ് എ.ഡി. കൂട്ടുകെട്ടിൽ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എത്തുന്നതെന്ന് ഉറപ്പിച്ച് പറയാൻ പോന്നൊരു ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
ജസ്റ്റിൻ, ആഷ്‌ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഇവരുടെ കെമിസിട്രി തന്നെ സിനിമയ്ക്ക് ടോട്ടൽ ഫ്രെഷ്‌നസ് സമ്മാനിക്കുമെന്ന് ട്രെയിലർ സമർഥിക്കുന്നുണ്ട്. നമ്മുടെയൊക്കെ ചുറ്റുവട്ടങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ.ഡി. ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ചിത്രത്തിന് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിക്കാം. മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ചിത്രമൊരു കംപ്ലീറ്റ് ഓണം പാക്കേജ് ആയിരിക്കുമെന്ന് അടിവരയിടുന്നതാണ്.
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് ചിത്രമൊരുക്കുന്നത്. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർഥൻ, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: Nivin Pauly and Mamitha Baiju star in the lead roles with refreshing chemistry. Directed by hitmaker Girish A.D. of Premalu fame. Produced by Bhavana Studios, making it their sixth venture. Scheduled for a worldwide theatrical release on August 21 as a complete Onam package
Published: 14 Aug 2026, 06:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented