ചെറിയ വേഷങ്ങളിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച മമിത ബൈജു ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയാണ്. തമിഴിൽ നൂറു കോടിയ്ക്കു മേലേ കളക്ഷൻ കിട്ടിയ മൂന്ന് ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലുള്ളത്. ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി ആഗോള കളക്ഷൻ പിന്നിട്ടതോടെ രണ്ട് മുന്നൂറുകോടി ചിത്രങ്ങളാണ് മമിതയുടെ അക്കൗണ്ടിലായത്. അതിൽ ബെത്ലഹേം കുടുംബ യൂണിറ്റ് നിലവിൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ്. അസിൻ, നയൻതാര, മീര ജാസ്മിൻ എന്നിങ്ങനെ മലയാളത്തിൽ തുടങ്ങി അന്യഭാഷയിലും ചുവടുറപ്പിച്ച ഒട്ടേറെ നായികമാരുണ്ട്. ഇതിൽ നയൻതാര ഇപ്പോഴും നായികയായി സജീവമാണ്. അതിനുപിന്നാലെയാണ് തുടരെത്തുടരെ വലിയ ഹിറ്റുകളുമായി മമിതയും കളം നിറയുന്നത്. നടൻ കൂടിയായ ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ‘ഹലോ ഡിയർ’ ആണ് മമിതയുടേതായി മലയാളത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രം.

To advertise here,

അവതരണം : അഞ്ജയ്ദാസ്

നിർമ്മാണം : ആർ ജെ അച്ചൂ