മലയാള സിനിമയുടെ റെക്കോർഡ് പുസ്തകങ്ങളെല്ലാം മാറ്റിയെഴുതി മുന്നേറുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച വാർത്ത ആവേശത്തോടെയാണ് സിനിമാ ലോകം ഏറ്റെടുത്തത്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവിനും ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ.ഡി-മമിത ബൈജു കൂട്ടുകെട്ടിന്റെ വിജയത്തുടർച്ചയ്ക്കും സാക്ഷ്യം വഹിച്ച ചിത്രം 28-ാം ദിവസവും 266 തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്. എന്നാൽ ഈ നേട്ടത്തേക്കാളേറെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പങ്കുവെച്ച 300 കോടിയുടെ ഔദ്യോഗികമായെത്തിയിരിക്കുന്ന പോസ്റ്ററാണ്.
സാധാരണയായി വമ്പൻ ഹിറ്റുകൾ ആഘോഷിക്കുമ്പോൾ സിനിമയിലെ അഭിനേതാക്കളുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിൽ നിറയാറുള്ളത്. എന്നാൽ ആ പരമ്പരാഗത രീതിയെ പൂർണമായും പൊളിച്ചെഴുതിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ അണിയറയിലെ മാന്ത്രികർക്ക് സല്യൂട്ട് അടിച്ചുകൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
സിനിമയ്ക്ക് ജീവൻ നൽകിയ അണിയറയിലെ സാങ്കേതിക വിദഗ്ദ്ധരെ മുൻനിരയിൽ നിർത്തിയാണ് വിജയാഘോഷത്തിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത്. സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, ക്യാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവർ നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന പോസ്റ്റർ സിനിമാ പ്രേമികൾക്കിടയിലും ഇൻഡസ്ട്രിയിലും വലിയ പ്രശംസ നേടിയിരിക്കുകയാണ്. തങ്ങളുടെ സിനിമകൾക്ക് അതർഹിക്കുന്ന രീതിയിലുള്ള പ്രൊമോഷൻ നൽകാറുള്ള ഭാവന സ്റ്റുഡിയോസ് ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ചിത്രത്തിന്റെ വിജയ പോസ്റ്ററിലും ആ പുതുമ കാണാനുണ്ട്.
മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് 28-ാം ദിനത്തിലും 266 തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്. മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.
വിഷ്ണു വിജയന്റെ വ്യത്യസ്തയാർന്ന സംഗീതവും അജ്മൽ സാബുവിന്റെ ക്യാമറക്കണ്ണുകളും ആകാശ് ജോസഫ് വർഗ്ഗീസിന്റെ കൃത്യതയാർന്ന എഡിറ്റിംഗും സിനിമയ്ക്ക് നൽകിയ മികവ് ചെറുതല്ല. പ്രായഭേദമന്യേ ഏവരും വീണ്ടും തിയേറ്ററുകളിലേക്ക് റീവാച്ചിനായി വരുന്നതിനാൽ തന്നെ ഇപ്പോഴും എങ്ങും നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്റെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: Bethlehem Kudumba Unit, Nivin Pauly, Bhavana Studios, Gireesh AD, 300 crore club Malayalam movie, Mamitha Baiju
Published: 18 Sept 2026, 12:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented