
മെൽബണിലെ ഓണാഘോഷത്തിൽ പങ്കെടുക്കവേ നടി മമിത ബൈജു അവതാരകയുടെ ചോദ്യത്തിന് നൽകിയ മറുപടി സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നു. മമിത അവതരിപ്പിച്ച കഥാപാത്രങ്ങളിൽ യഥാർഥ ജീവിതത്തിൽ സാദൃശ്യമുള്ള കഥാപാത്രം ഏതാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് താരം നൽകിയ മറുപടിയാണ് ആരാധകർ വ്യാപകമായി പങ്കുവെക്കുന്നത്.
മമിത അവതരിപ്പിച്ച ഏതാനും കഥാപാത്രങ്ങളുടെ പേര് അവതാരക പറഞ്ഞു. 'സൂപ്പർ ശരണ്യ', 'പ്രേമലു', 'ഡ്യൂഡ്', 'ജനനായകൻ', 'വിശ്വനാഥൻ ആൻഡ് സൺസ്', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് അവതാരക പറഞ്ഞത്. യഥാർഥ ജീവിതത്തിൽ മമിതയോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ള കഥാപാത്രം ഏതാണ് എന്നായി പിന്നാലെ അവതാരകയുടെ ചോദ്യം.
ഒന്ന് ചിന്തിച്ച ശേഷം ആഷ്‌ലി എന്നായിരുന്നു മമിതയുടെ മറുപടി. സദസ്സിൽനിന്ന് കാണികൾ ആരവം മുഴക്കിയതിന് പിന്നാലെ റീനുവും ആഷ്‌ലിയും എന്ന് മമിത തിരുത്തി. ആദ്യം ആഷ്‌ലി എന്ന് പറയുകയും പിന്നീട് റീനുവും എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ആരാധകർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.
ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഓണാഘോഷത്തിൽ നടി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ക്ലൈഡ് മലയാളി സംഘടന നടത്തിയ ഓണാഘോഷത്തിലാണ് താരം മുഖ്യാതിഥിയായത്. സെപ്റ്റംബറിൽ നടത്താനിരുന്ന പരിപാടി മമിതയുടെ അനാരോഗ്യംമൂലം മാറ്റിവെക്കുകയായിരുന്നു.
കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനാലാണ് അന്ന് മമിതയ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം പരിപാടിയിൽ പങ്കെടുക്കുമെന്ന് നടി വ്യക്തമാക്കിയിരുന്നു.
പരിപാടിയിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം നടിക്കൊപ്പമുള്ള സെൽഫി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എം.പി. ബ്രാഡ് ബാറ്റിൻ ആണ് ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ ക്യാപ്ഷനിൽ എം.പി, നടിയെ വാനോളം പ്രശംസിച്ചു.
'മമിത ബൈജു, വളരെ ലാളിത്യവും വിനയവും സൗന്ദര്യമുള്ള സൂപ്പർതാരം. മമിത ബൈജുവിനൊപ്പം ഓണാഘോഷത്തിൽ വേദി പങ്കിടാൻ കഴിഞ്ഞത് വലിയ ആദരം', എന്നായിരുന്നു ബ്രാഡ് ബാറ്റിന്റെ വാക്കുകൾ.
Content Highlights: Actress Mamitha Baiju shared which of her characters most resembles her real-life personality during an Onam event in Melbourne, Australia. Asked by the host, Mamitha initially named 'Ashley' and then corrected herself to say both 'Ashley' and 'Reenu'. The Onam event was organized by the Clyde Malayali Association, where Mamitha attended as the chief guest after recovering from a fever. Australian Member of Parliament Brad Battin attended the event and posted a selfie with the actress, praising her simplicity and charm.
Published: 12 Oct 2026, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented