നടി ആശാ ശരത്തിന്റെ മകളും നർത്തകിയും നടിയുമായ ഉത്തരാ ശരത്തിന്റെ വിവാഹം മാർച്ച് 18-ന്. തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള സേവ് ദ ഡേറ്റ് വീഡിയോ പുറത്തിറങ്ങി. ആശാ ശരത് കുടുംബം എന്ന യൂട്യൂബ് ചാനലിലൂടെയാണ് വാലന്റൈൻസ് ദിനമായ ചൊവ്വാഴ്ച വീഡിയോ പുറത്തിറങ്ങിയത്.

To advertise here,

ആദിത്യയാണ് വരൻ. മാർച്ച് 18-ന് അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയിലുള്ള അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് വിവാഹം. ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ നടന്ന വിവാഹനിശ്ചയത്തിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് പങ്കെടുത്തത്.

ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ.