ന്തരിച്ച പ്രിയഗായിക ആശാ ഭോസ്‌ലെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എഐ (AI) അധിഷ്ഠിത സംഗീതാർച്ചന അവതരിപ്പിക്കാനൊരുങ്ങി എ.ആർ. റഹ്മാൻ. ആശ ഫോറെവർ (Asha Forever) എന്നാണ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ആശാ ഭോസ്‌ലെയുടെ മരണത്തിന് മുൻപ് എ.ആർ. റഹ്‌മാൻ അവരുടെ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത ഒരു ഗാനമാണ് അദ്ദേഹം പുറത്തിറക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയൊരു ദൃശ്യവിരുന്നായാണ് ഈ സംഗീതാർച്ചന അവതരിപ്പിക്കുക.

To advertise here,

ആശ ഭോസ്‌ലെ ജീവിച്ചിരുന്നപ്പോൾ തന്നെ അവർക്കായി വലിയൊരു സംഗീതാഘോഷം സംഘടിപ്പിക്കാൻ എ.ആർ. റഹ്‌മാൻ പദ്ധതിയിട്ടിരുന്നു. ചലച്ചിത്ര ലോകത്തെ ഏറ്റവും പ്രമുഖരായ താരങ്ങളെ ഒരേ വേദിയിൽ ഒരുമിച്ച് കൊണ്ടുവന്ന്, ആശയുടെ സംഗീതത്തെയും അവർ തലമുറകളുമായി പങ്കിട്ട ബന്ധങ്ങളെയും അവരുടെ സാന്നിധ്യത്തിൽ ആഘോഷിക്കുക എന്നതായിരുന്നു റഹ്‌മാന്റെ യഥാർത്ഥ ലക്ഷ്യം. എന്നാൽ 2026 ഏപ്രിൽ 12-ന് ആശാ ഭോസ്‌ലെ അന്തരിച്ചതോടെ ഈ നേരിട്ടുള്ള സംഗമം വിഭാവനം ചെയ്തതുപോലെ നടത്താൻ സാധിക്കാതെ വന്നു.

Also Read: ഴ, ഞ, റ, ര, ന കുഴപ്പിച്ചു; മലയാളം പഠിച്ചെടുത്ത് ആശാ ഭോസ്‌ലെ പാടി, 'സ്വയംവര ശുഭദിന മംഗളങ്ങൾ'...

പ്രിയപ്പെട്ട ഗായികയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷവും ആ മനോഹരമായ ആശയം ഉപേക്ഷിക്കാൻ റഹ്‌മാൻ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് അന്ന് പദ്ധതിയിട്ട ആ ഒത്തുചേരൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കാൻ റഹ്മാനും ടീമും തീരുമാനിച്ചത്. നേരിട്ടുള്ള ഒരു സംഗമം അസാധ്യമായതിനാൽ, പ്രമുഖ താരങ്ങളുടെ വിർച്വൽ രൂപങ്ങൾ എഐ വഴി സൃഷ്ടിച്ച് ഈ ആഘോഷത്തിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു.

Also Read: 80 വർഷം, 20 ഭാഷകൾ, 12000-ത്തിലേറെ പാട്ടുകൾ; ധുരന്ധറിൽ പുതുരൂപത്തിൽ ആ ഗാനം; ലതയുടെ നിഴലിന് പുറത്തെ ആശ

ഈ വിർച്വൽ വേദിയിൽ ഇന്ത്യൻ സിനിമയിലെ അതികായന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കമൽ ഹാസൻ, രജനീകാന്ത്, കരൺ ജോഹർ തുടങ്ങിയവരുടെ എഐ രൂപങ്ങൾ അണിനിരക്കും. ആശാ ഭോസ്‌ലെ ജീവിച്ചിരുന്നപ്പോൾ വിഭാവനം ചെയ്ത അതേ ആഘോഷത്തിന്റെ ഘടകങ്ങൾ തന്നെയാണ് ഈ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും കൃത്യമായ അനുമതിയോടെയും സമ്മതത്തോടെയുമാണ് എഐ വിഷ്വലുകൾ ഈ പ്രോജക്റ്റിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Also Read: '16-ാം വയസിൽ ഒളിച്ചോടുന്നതിന് മുമ്പ് അവളൊരു ടോം ബോയ് ആയിരുന്നു, കുഞ്ഞുണ്ടായശേഷം കണ്ടപ്പോൾ അമ്പരന്നു'

ഏറെ കാലത്തെ വലിയ തയാറെടുപ്പുകൾക്ക് ശേഷമാണ് ഈ സംഗീത പരിപാടി പൂർത്തിയാകുന്നത്. നേരത്തെ, കഴിഞ്ഞ ജൂൺ മാസത്തിൽ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ചുള്ള ആശാ ഭോസ്‌ലെയുടെ ദൃശ്യങ്ങൾ അടങ്ങിയ ഒരു ടീസർ ലോക സംഗീത ദിനത്തിൽ റഹ്‌മാൻ പങ്കുവെച്ചിരുന്നു. പൂർത്തിയായ ഈ പ്രോജക്റ്റും അതിലൂടെ ലഭിക്കുന്ന വലിയ സ്നേഹവും ആശാ ഭോസ്‌ലെ നേരിട്ട് കാണണമെന്നാണ് റഹ്‌മാൻ ആഗ്രഹിച്ചിരുന്നത്. 2026 ഏപ്രിൽ 12-ന് 92-ാം വയസ്സിലാണ് ആശാ ഭോസ്‌ലെ അന്തരിച്ചത്.