കാശ്മീരി നാടൻ പാട്ടുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും സാധ്യതകൾ എടുത്തുപറഞ്ഞ റഹ്മാൻ, ബോളിവുഡ് സംഗീതജ്ഞരും പ്രാദേശിക കലാകാരന്മാരും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിനെ സ്വാഗതം ചെയ്തു.

ജമ്മു കശ്മീർ അനുഗ്രഹീതമായ ഭൂമിയെന്ന് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ അന്താരാഷ്ട്ര ചലച്ചിത്രമേളയെ അദ്ദേഹം അഭിനന്ദിച്ചു. ചലച്ചിത്രമേള കശ്മീർ താഴ്‌വരയുടെ മനോഹാരിതയും ഊർജ്ജസ്വലമായ സംസ്കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന സംരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച റഹ്‌മാൻ, കശ്മീരിന്റെ ശാന്തവും പ്രചോദനാത്മകവുമായ ചുറ്റുപാടുകൾ ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും അനുയോജ്യമായ ഇടമാക്കി മാറ്റുന്നുവെന്നും വ്യക്തമാക്കി.
കശ്മീരിന്റെ സൗന്ദര്യം എടുത്തുകാണിക്കാനും പ്രാദേശിക സംഗീതജ്ഞരുമായി കൂടുതൽ സഹകരിക്കാനും അദ്ദേഹം ബോളിവുഡിനോട് അഭ്യർത്ഥിച്ചു. "കശ്മീർ ഒരു മനോഹരമായ സ്ഥലമാണ്, അത് അനുഗ്രഹീതവുമാണ്. അതിനാൽ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണ്. എല്ലാവർക്കും കശ്മീരിന്റെ സൗന്ദര്യവും അതിന്റെ ചൈതന്യവും കാണാൻ കഴിയും. ഈ ചലച്ചിത്രമേള വളരെ പ്രസിദ്ധമാവട്ടെ. ഒരുപാട് ആളുകൾ ഇവിടെ വന്ന് കശ്മീരിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ ആസ്വദിക്കട്ടെയെന്നും ഞാൻ ആശംസിക്കുന്നു.” അദ്ദേഹം പറഞ്ഞു.
താൻ കശ്മീരിൽ എത്തിയത് ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനാണെന്ന് എ.ആർ. റഹ്‌മാൻ പറഞ്ഞു. ഭാവിയിൽ കാശ്മീരുമായി സഹകരിക്കുന്നതിനെക്കുറിച്ചും ഒരു ലൈവ് പെർഫോമൻസ് നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും എ.ആർ. റഹ്‌മാൻ വെളിപ്പെടുത്തി. സിനിമകൾ ചിത്രീകരിക്കുന്നതിനുള്ള ഒരു പ്രധാന ഇടമായി ബോളിവുഡ് കാശ്മീരിനെ കൂടുതൽ ഉപയോഗപ്പെടുത്തണ്ടേ എന്ന ചോദ്യത്തിന്, താഴ്‌വരയുടെ സൗന്ദര്യവും സമാധാനവുമാണ് സിനിമാലോകം പുറത്തുകാണിക്കേണ്ടതെന്ന് റഹ്‌മാൻ മറുപടി നൽകി.
കശ്മീരി നാടൻ പാട്ടുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും സാധ്യതകൾ എടുത്തുപറഞ്ഞ റഹ്മാൻ, ബോളിവുഡ് സംഗീതജ്ഞരും പ്രാദേശിക കലാകാരന്മാരും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിനെ സ്വാഗതം ചെയ്തു.
Also Read: അച്ഛൻ വാങ്ങിവെച്ച സംഗീതോപകരണങ്ങളായിരുന്നു ബാല്യത്തിൽ എന്റെ കളിപ്പാട്ടങ്ങൾ-എ.ആർ. റഹ്മാൻ
"അതൊരു മനോഹരമായ നിർദ്ദേശമാണെന്ന് ഞാൻ കരുതുന്നു, എനിക്കും അതിൽ സന്തോഷമേയുള്ളൂ. ഞാൻ ‘റോക്ക്‌സ്റ്റാർ’ സിനിമയ്ക്കായി ഇവിടെ വന്നിരുന്നു. സ്ത്രീകൾ നാടൻ പാട്ടുകൾ പാടുന്നത് ഞങ്ങൾ റെക്കോർഡുചെയ്‌തു, അത് റോക്ക്‌സ്റ്റാറിൽ ഉപയോഗിച്ചു. ഞങ്ങൾ ഇവിടെ വന്ന് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. കശ്മീരിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ആഗോള അംഗീകൃത മേളയായി മാറുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
Content Highlights: Oscar-winning composer AR Rahman hailed Kashmir as a blessed destination, encouraging Bollywood to focus on portraying the Valley's natural beauty and peace over past violence while expressing interest in collaborating with local folk artistes and performing live in the region.
Published: 13 Sept 2026, 05:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented