ഷാർജ: ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസ്മിയുമായി കൂടിക്കാഴ്ച നടത്തി നടൻ മമ്മൂട്ടി. ഷാർജയിൽ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ച. ഇരുപത് മിനുറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ കൊട്ടാരത്തിലെ പ്രമുഖരായ ശൈഖുമാരും പങ്കെടുത്തു.

To advertise here,

ശൈഖ് അബ്ദുള്ളയുടെ സഹോദരൻ ശൈഖ് മുഹമ്മദിന്റെ വിയോഗത്തിൽ മമ്മൂട്ടി അനുശോചനം അറിയിച്ചു. ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരുമായും മമ്മൂട്ടി കൂട്ടിക്കാഴ്ച നടത്തി. ആന്റോ ജോസഫ്, വിടി സലീം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

വെള്ളിയാഴ്ചയാണ് ഷാർജ ഉപ ഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. അദ്ദേഹത്തിന്റെ ജനാസ നമസ്കാരം വെള്ളിയാഴ്ച ഷാർജയിലെ പ്രശസ്തമായ കിങ് ഫൈസൽ പള്ളിയിൽ നടന്നു. തുടർന്ന് അൽ ജുബൈൽ കബർസ്താനിൽ കബറടക്കി.
Also Read: ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

ഷാർജയിൽ വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.