അനൂപ് മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്വന്റി വൺ ചിത്രീകരണം പൂർത്തിയായി. ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ട്വൻ്റി വൺ.  ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

ഒരാഴ്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി - നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.  

അനുമോഹൻ രൺജി പണിക്കർ ,രഞ്ജിത്ത്, നന്ദു, ലെന, ലിയോണ പ്രശാന്ത് അലക്സാണ്ഡർ, മാനസ രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, അജി ജോൺ, ജീവ, ബിനീഷ് ബാസ്റ്റ്യൻ, ചന്തു, നോബിൾ ജേക്കബ്, മെറീനാ മൈക്കിൾ, ദിലീപ് നമ്പ്യാർ, മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ദീപക് ദേവിൻ്റേതാണ് സംഗീതം. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം. - സന്തോഷ് ദാമോദരൻ. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായി.

content highlights : anoop menon movie twenty one shooting completed