ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്തുനിന്നാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇക്കാര്യം പറയാൻ ഒരുപാട് സ്ഥലം നോക്കിയെന്നും ഈ കടൽത്തീരമാണ് അതിനുപറ്റിയതെന്നും ഐശ്വര്യ വീഡിയോയിൽ പറഞ്ഞു.

നടി അനശ്വര രാജനെക്കുറിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് സഹോദരി ഐശ്വര്യ രാജൻ. അനശ്വര രാജന്റെ സഹോദരി എന്നറിയപ്പെടുന്നതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അത് സന്തോഷം തരുന്ന കാര്യമാണെന്നും ഐശ്വര്യ പറഞ്ഞു. അനശ്വര തന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഈ വിവരം പറയാൻ താനുണ്ടാകുമായിരുന്നില്ല. ജീവിതത്തിൽ തന്നെ എല്ലാ തരത്തിലും സംരക്ഷിച്ചയാളാണ് അനശ്വര. അനശ്വരയുടെ സഹോദരിയായതുകൊണ്ടാണ് താനിക്കാര്യം സംസാരിക്കുന്നതെന്നും ഐശ്വര കൂട്ടിച്ചേർത്തു.
ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്തുനിന്നാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇക്കാര്യം പറയാൻ ഒരുപാട് സ്ഥലം നോക്കിയെന്നും ഈ കടൽത്തീരമാണ് അതിനുപറ്റിയതെന്നും ഐശ്വര്യ വീഡിയോയിൽ പറഞ്ഞു.
"ഞാനിത് ഇങ്ങനെയൊരവസരത്തിൽ പറയണമെന്ന് വിചാരിച്ചതല്ല. ഞാനിപ്പോഴുള്ളത് ഓസ്ട്രേലിയയിലാണ്. എപ്പോഴൊക്കെയോ പറയണമെന്ന് വിചാരിക്കുന്നതാണ്. അവളുടെ സഹോദരിയെന്ന നിലയിൽ ഞാൻ വല്ലാതെ ആഘോഷിച്ചിട്ടാണ് ആ വിശേഷണം കൊണ്ടുനടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് ആരെങ്കിലും വന്ന് പറയുമ്പോൾ, എനിക്ക് യാതൊരുവിധ ഐഡന്റിറ്റി പ്രശ്നങ്ങളുമില്ല. അനശ്വരയുടെ ചേച്ചിയല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു അനശ്വര എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പറയുന്നത് കേൾക്കാൻ നിങ്ങളോ, നിങ്ങളോടിതുപറയുന്ന ഞാനോ ഉണ്ടാകുമായിരിക്കില്ല.
അങ്ങനെയൊരു അനശ്വര എന്നെ സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ കല്യാണം എന്താണെന്നുപോലും അറിയാത്ത ഒരു പ്രായത്തിൽ കല്യാണമൊക്കെ കഴിച്ച്, ജീവിതം വഴിമുട്ടി, നടുവേദനയും കുട്ടിയുമൊക്കെയായി കഴിയുന്ന ഞാനായേനേ. വിവാഹം മോശമെന്നല്ല പറഞ്ഞത്. എന്റെ ജീവിതത്തിൽ എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു എന്നൊക്കെ പറയാവുന്നയാളാണ് എനിക്കെന്റെ അനശ്വര.
അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എനിക്ക് ഇഷ്ടമുള്ളത് വാങ്ങിത്തന്നത് എന്റെ സഹോദരിയാണെന്ന് ഞാൻ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. അതിന് കമന്റായി വന്നത് സിനിമാ നടിയായതിനുശേഷം എന്നൊക്കെയായിരുന്നു. പക്ഷേ വേണ്ടപ്പെട്ടവർ ഇഷ്ടമുള്ളത് വാങ്ങിത്തരാൻ സാമ്പത്തികമായി ഭദ്രമായാൽ മതി, സിനിമാനടി ആകണമെന്നൊന്നും ഇല്ല. പക്ഷേ എത്ര സഹോദരങ്ങൾ ഇതേ കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അനശ്വര എന്നോട് പറഞ്ഞിട്ടുണ്ട്.
ഞങ്ങളൊരിക്കൽ ഒമാനിൽ പോയപ്പോൾ അനശ്വര പറഞ്ഞിരുന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചോ, നമ്മൾ അതിനാണ് വന്നതെന്ന്. അനശ്വരയുടെ സഹോദരി എന്ന് വിളിക്കുന്നതിൽ എനിക്ക് യാതൊരു കുഴപ്പവുമില്ല. സന്തോഷത്തോടെയാണ് ആ പേര് ഇങ്ങനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് ഞാനിവിടെനിന്ന് സംസാരിക്കുന്നത്. അതുകൊണ്ടാണ് എന്റെ മുന്നിൽ ഇങ്ങനെയൊരു വ്യൂ ഉള്ളത്. ഇക്കാര്യം പറയാൻ ഞാനൊരുപാട് സ്ഥലം നോക്കി. ഇതായിരിക്കും അതിനുപറ്റിയ ഒരു സ്ഥലം." ഐശ്വര്യയുടെ വാക്കുകൾ.
നേരത്തെ താൻ ഫൈബ്രോമയാൾജിയ എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ശരീരത്തിൽ എവിടെ തൊട്ടാലും വേദനയാണെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താൻ ഹീലിങ് സ്‌റ്റേജിലാണെന്നും യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ അവർ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റർ കൂടിയാണ് ഐശ്വര്യ.
Content Highlights: Actress Anaswara Rajan's sister, Aiswarya Rajan, shared an emotional video from Australia expressing immense pride in her identity as Anaswara's sister and detailing how the actress supported and protected her through life's toughest phases.
Published: 21 Aug 2026, 09:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented