നിലവിലെ ഭരണസമിതി 2025ലാണ് ചുമതലയേറ്റെടുത്തത്. ഇവർക്ക് 2028 വരെ കാലാവധിയുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ ഭരണസമിതി തുടരുമെന്നാണ് വിവരം.

AMMA ഭരണസമിതി അംഗങ്ങളുടെ രാജി പ്രഖ്യാപനങ്ങളിൽ മാത്രം. ശ്വേതാ മേനോൻ അടക്കമുള്ളവർ രാജിക്കത്ത് നൽകിയില്ല. അഡ്ഹോക് കമ്മിറ്റിയുടെ കാര്യം സംഘടനയുടെ ബൈലോയിൽ ഇതുവരെ പരാമർശിച്ചിട്ടില്ല. ഇതിനിടെ വ്യാഴാഴ്ച അഡ്ഹോക് കമ്മിറ്റി യോഗം ചേരുകയും ചെയ്തു.
കഴിഞ്ഞമാസം 21-നായിരുന്നു അമ്മയുടെ ജനറൽബോഡി യോഗം ചേർന്നത്. അന്ന് ഭരണസമിതിക്കെതിരെ ചില അംഗങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. 204 അംഗങ്ങളുള്ള ജനറൽ ബോഡിയിൽ 101 പേരാണ് പ്രമേയം കൊണ്ടുവരികയും പാസാക്കുകയും ചെയ്തത്. തുടർന്ന് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കുകയായിരുന്നു. രാജിവെച്ച് പുറത്തുവന്നശേഷം വളരെ വൈകാരികമായാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്. രാജിവെയ്ക്കുന്നു എന്ന് പറഞ്ഞതല്ലാതെ രാജിക്കത്തോ, ഇ-മെയിലോ ശ്വേതാ മേനോൻ നൽകിയിട്ടില്ല.
ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് മുൻപ് മോഹൻലാലായിരുന്നു അമ്മയുടെ തലപ്പത്ത്. ഇവർ രാജിവെയ്ക്കുന്ന അവസരത്തിൽ ഒരു ഇലക്ഷൻ കമ്മിറ്റിയുണ്ടായിരുന്നു. ഈ കമ്മിറ്റിയ്ക്ക് മുമ്പാകെയാണ് ഇവർ രാജി നൽകിയത്. അടുത്ത ഭരണസമിതി വരുന്നതുവരെ പഴയ കമ്മിറ്റി തുടരുകയും ചെയ്തിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഭരണസമിതി രാജിവെച്ചൊഴിയുമ്പോൾ ഒരു അഡ്ഹോക് കമ്മിറ്റി വേണമെന്ന് അമ്മയുടെ ബൈലോയിൽ പറഞ്ഞിട്ടില്ല.
നിലവിലെ ഭരണസമിതി 2025-ലാണ് ചുമതലയേറ്റെടുത്തത്. ഇവർക്ക് 2028 വരെ കാലാവധിയുണ്ട്. ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെ നിലവിലെ ഭരണസമിതി തുടരുമെന്നാണ് വിവരം. ഇതിനിടയിലും അഡ്ഹോക് കമ്മിറ്റി യോഗംചേരുകയാണ്. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയെയാണ് പിന്നീട് തിരഞ്ഞെടുത്തത്. കമ്മിറ്റി വ്യാഴാഴ്ച യോഗം ചേർന്നു. യോഗത്തിനുശേഷമാണ് അമ്മ ഭരണസമിതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിയൂ.
Content Highlights: The crisis within the Malayalam movie actors' association (AMMA) has taken a dramatic turn as reports emerge that former President Shwetha Menon and other executive members have not yet submitted their formal resignation letters, despite publicly announcing a mass resignation following a no-confidence motion. Furthermore, questions are being raised about the constitutional validity of the newly formed Ramesh Pisharody-led ad-hoc committee.
Published: 02 Jul 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented