മ്മൂട്ടിയും മുരളിയും അശോകനും മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4K മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ നവംബര്‍ ഏഴിന് 'അമരം' തീയേറ്ററുകളില്‍ എത്തും.

To advertise here,

മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു 'അമരം'. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം. ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തില്‍ കഥ പറഞ്ഞൊരു മനോഹര ചിത്രമാണ് 'അമരം'. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന്‍ ഒരുക്കിയ ചിത്രം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ദൃശ്യകാവ്യം.

ബാബു തിരുവല്ലയാണ് മലയാളികള്‍ക്ക് എക്കാലവും ഓര്‍മ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചലച്ചിത്ര കലാസംവിധായകന്‍ എന്ന നിലയില്‍ മലയാളികളുടെ അഭിമാനമായ സാബു സിറിള്‍ എന്ന പ്രതിഭാശാലിയായ ആര്‍ട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും 'അമരം 'എന്ന ചിത്രത്തിലെ ദൃശ്യങ്ങളിലുടനീളം കണ്ടറിയാനാകും.

രവീന്ദ്ര സംഗീതത്തിന്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളില്‍ നിറയുന്നതെങ്കില്‍ ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും 'അമരം' കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണര്‍ത്തും. 'അമരം' ഗാനങ്ങളിലെ വരികളില്‍ നിറഞ്ഞു തുളുമ്പുന്ന പിതൃവാത്സ്യവും വികാര നൗകയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ അനുഗ്രഹീത കാവ്യഭാവനയുടെ സര്‍ഗ സംഭാവനകളാണ്. ചിത്രം കേരളത്തില്‍ തീയറ്ററുകളില്‍ എത്തിക്കുന്നത് ഫിയോക്. ഓവര്‍സീസില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബര്‍ സിസ്റ്റംസ്. പിആര്‍ഒ: മഞ്ജു ഗോപിനാഥ്.