മഴയത്ത് ഇറങ്ങിനിൽക്കാനും നടക്കാനുമെല്ലാം പലർക്കും ഇഷ്ടമാണ്. നടി തമന്നയും അങ്ങനെയൊരാളാണ്. തമന്ന അടുത്തിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. മഴ നനയുകയും ആസ്വദിക്കുകയും ചെയ്യുന്ന തമന്നയെയാണ് വീഡിയോയിൽ കാണാനാകുക.

To advertise here,

ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ ബാൽക്കണിയിലേക്ക് ഓടിച്ചെല്ലുന്ന തമന്നയാണ് വീഡിയോയിലുള്ളത്. മഴയും കാറ്റും അവർ നന്നായി ആസ്വദിക്കുന്നുണ്ട്. വീശിയടിക്കുന്ന കാറ്റിലും മഴയിലും അവർ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുമുണ്ട്. ഇടയ്ക്ക് നല്ല തണുപ്പുണ്ടെന്ന് പറയുന്നുമുണ്ട് അവർ. മഴ നനഞ്ഞശേഷം തണുത്തുവിറയ്ക്കുന്ന രംഗമാണ് വീഡിയോയിൽ പിന്നെ കാണാനാകുക. വിറച്ചുകൊണ്ടാണ് താരം പിന്നീട് സംസാരിക്കുന്നത്.

നിരവധി പേരാണ് തമന്നയുടെ വീഡിയോക്ക് പ്രതികരണം അറിയിച്ചെത്തിയത്. തന്നെക്കൂട്ടാതെ എന്തിനിത് ചെയ്തു എന്നാണ് നടി റാഷ തഡാനി തമാശരൂപത്തിൽ കമന്റ് ചെയ്തത്. ഇതിനുപുറമേ ആരാധകരും തമന്നയുടെ വീഡിയോക്ക് രസകരമായ കമന്റുകളുമായെത്തി.

തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 90-ഓളം ചിത്രങ്ങളിലാണ് തമന്ന അഭിനയിച്ചിട്ടുള്ളത്. തമന്നയുടെ ആകെ ആസ്തി 100 കോടി രൂപയിലേറെയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിൽ കടലിന് അഭിമുഖമായുള്ള ആഡംബര അപ്പാർട്ട്‌മെന്റാണ് തമന്നയ്ക്ക് സ്വന്തമായുള്ളത്.

'വൺ – ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ്' എന്ന ചിത്രമാണ് തമന്നയുടെ പുതിയ പ്രൊജക്ട്. ഈ ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം തമന്ന ആദ്യമായി സ്‌ക്രീൻ പങ്കിടും. ചിത്രത്തിന്റെ കഥ ഒരുക്കിയത് അരുണാഭ് കുമാർ ആണ്. ദീപക് മിശ്രയും അരുണാഭ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശോഭ കപൂർ, ഏക്ത ആർ. കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവരാണ് നിർമിക്കുന്നത്. മനു ആനന്ദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. തമിഴിൽ സുന്ദർ സി. ഒരുക്കുന്ന വിശാൽ നായകനാകുന്ന പുരുഷൻ എന്ന ചിത്രവും തമന്നയുടേതായി വരുന്നുണ്ട്.