രുപാട് ആരാധകരുള്ള നടി മാത്രമല്ല, നല്ലൊരു സംരംഭക കൂടിയാണ് തമന്നാ ഭാട്ട്യ. ഈ വർഷം ആദ്യമാണ് തമന്നാ ഫൈൻ ജ്വല്ലറി എന്ന തന്റെ ആഡംബര ജുവലറി ബ്രാൻഡ് ആരംഭിച്ചത്. ഇപ്പോഴിതാ സമ്പത്തുണ്ടാക്കുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് താരം. ഫോർബ്‌സുമായുള്ള അഭിമുഖത്തിലാണ് തമന്ന ഇക്കാര്യം പറഞ്ഞത്.

To advertise here,

'ഇതൊന്നും ആരും എവിടേക്കും എടുത്തുകൊണ്ട് പോകുന്നില്ല. സമ്പത്തിനെ കുറിച്ചുള്ള എന്റെ ധാരണ ഇതായിരുന്നു. ഞാനത് ചെയ്യുന്നത് വളരെയധികം ആസ്വദിക്കുന്നതിനാലാണ്. അതെ, സമ്പത്തും മൂല്യവും വ്യക്തിത്വവും ഉണ്ടാക്കുന്ന പ്രക്രിയ ഞാൻ ആസ്വദിക്കുകയാണ്. അതിനാൽ തന്നെ ആ പ്രക്രിയ എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.' -തമന്ന പറഞ്ഞു.

'ഈ സമ്പത്ത് കൊണ്ട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല. ഇത്രയധികം പണം കൊണ്ട് ഒരാൾ എന്ത് ചെയ്യാനാണ്? പണം കൊണ്ട് നാമമാത്രമായ ഉപകാരമുണ്ട്. എന്നാൽ ഒരുഘട്ടത്തിനപ്പുറം പണംകൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. പക്ഷേ എനിക്ക് എന്തെങ്കിലും ചെയ്യുകയും ഒരു ലക്ഷ്യം നേടുകയും വേണം.' -തമന്ന തുടർന്നു.

റിപ്പോർട്ടുകൾ പ്രകാരം തമന്നയുടെ ആകെ ആസ്തി 100 കോടി രൂപയിലേറെയാണ്. മുംബൈയിൽ കടലിന് അഭിമുഖമായുള്ള ആഡംബര അപ്പാർട്ട്‌മെന്റ് തമന്നയ്ക്ക് സ്വന്തമായുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 90-ഓളം ചിത്രങ്ങളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്.