ബോളിവുഡ് താരം താപ്സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം നടക്കുകയെന്നാണ് വിവരങ്ങൾ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നടിക്കും കുടുംബത്തിനും വിവാഹം ആർഭാടമാക്കി മാറ്റുന്നതിന് താൽപ്പര്യമില്ലെന്നാണ് വിവരങ്ങൾ. മാർച്ച് അവസാനമാകും വിവാഹം.
ഡാനിഷ് ബാഡ്മിന്റൺ കോച്ച് മാതിയസ് ബോയുമായി 10 വർഷത്തോളമായി പ്രണയത്തിലാണ് തപ്സി. നേരത്തെ ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്മേ ബദ്ദൂർ' ചെയ്ത വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്സി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തിൽ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.
രാജ്‌കുമാർ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Content Highlights: Actress Taapsee Pannu To Marry Boyfriend Mathias Boe
Published: 28 Feb 2024, 11:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented