
ബോളിവുഡ് താരം താപ്സി പന്നുവിന് ജന്മദനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കാമുകനും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോ.
“ജന്മദിനാശംസകൾ കിറുക്കത്തി… നമുക്ക് പെട്ടെന്ന് പ്രായമേറുകയാണ്... പ്രത്യേകിച്ച് നിനക്ക്. ഞാൻ വളരെയധികം അലോസരപ്പെടുത്തുന്ന ഒരാളല്ല എന്ന് കരുതുന്ന, ഇടയ്ക്കൊക്കെ എന്റെ പൊട്ടത്തമാശകൾക്ക് ചിരിക്കുന്ന ഒരാളെ കണ്ടുകിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ് , എനിക്ക് വിശ്വസിക്കാനാവുന്നില്ല. നിന്നെ എപ്പോഴും ചിരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും,” മാതിയസ് കുറിച്ചു.
തനിക്കൊരു പ്രണയമുണ്ടെന്ന് താപ്സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാതിയസ് ബോയുമായി നടി ഡേറ്റിങ്ങിലാണെന്നുമുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു അഭിമുഖത്തിൽ നടി തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. മാതിയസ് ബോയുമായി താൻ പ്രണയത്തിലാണെന്നും തന്റെ ഭാവിവരനെക്കുറിച്ചുള്ള തന്റെ കുടുംബത്തിന്റെ അഭിപ്രായമെന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും തപ്സി പറയുന്നു.
മാതിയസുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കുടുംബത്തിനും അറിയാം. അവർ മാതിയസിനെ നിരസിച്ചിരുന്നുവെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. ഇതേക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യമെനിക്കില്ല. ആ വ്യക്തി ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ അതെന്നെ തകർത്തു കളയും.' തപ്സി പറഞ്ഞു.
'എന്റെ അനിയത്തിക്കും മാതാപിതാക്കൾക്കുമെല്ലാം ഈ ബന്ധത്തെക്കുറിച്ച് അറിയാം. അവർക്ക് ഈ ബന്ധത്തിനു സമ്മതവുമാണ്. അല്ലെങ്കിൽ അതുമായി എനിക്ക് യോജിച്ചു പോകാൻ പറ്റുമായിരുന്നില്ല.' തപ്സി പറഞ്ഞു. മകളുടെ താത്പര്യത്തിൽ അതീവ സന്തുഷ്ടയാണെന്നും കുടുംബം അവളെ പിന്തുണയ്ക്കുന്നുവെന്ന് തപ്സിയുടെ അമ്മ നിർമാൽജീത് പന്നുവും അഭിമുഖത്തിനിടയിൽ പറഞ്ഞു.
Content Highlights : Tapsee Pannu Boyfriend Mathias Boe Birthday Wishes
Published: 01 Aug 2020, 07:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented