മ്മയായ വിവരം പങ്കുവെച്ച് നടി പത്മപ്രിയ. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് പിന്നാലെയാണ് നടി സന്തോഷവാർത്ത പങ്കുവെച്ചത്. കുഞ്ഞിക്കൈകളുടെ ചിത്രം പത്മപ്രിയ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

To advertise here,

'ജീവന്റെ 365 ദിവസങ്ങൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. 'കടപ്പാട്, ഞങ്ങളുടെ കഥ, കുഞ്ഞുനിമിഷങ്ങൾ' എന്ന ഹാഷ്ടാഗുകളും നടി ചിത്രത്തിനൊപ്പം പങ്കുവെച്ചു.

രണ്ടുവലിയ കൈകളുടെ ഉള്ളത്തിൽ കുഞ്ഞിക്കൈയുള്ള ചിത്രമാണ് നടി പങ്കുവെച്ചതിൽ ഒന്ന്. മറ്റൊന്നിൽ അമ്മയുടെ വസ്ത്രത്തിൽ മുറുകെപ്പിടിച്ചിരിക്കുന്ന കുഞ്ഞിക്കൈയും കാണാം. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നും വ്യക്തമാക്കിയിട്ടില്ല.

അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെയാണ് പോസ്റ്റ് എന്നാണ് വ്യക്തമാവുന്നത്. പങ്കാളി ജാസ്മിൻ ഷായെ ടാഗ് ചെയ്താണ് പോസ്റ്റ്.

പോസ്റ്റിന് താഴെ നടിക്ക് ആശംസയുമായി നിരവധിപ്പേരെത്തി. 'നിന്നെയും കുഞ്ഞിനെയും ഞാൻ സ്‌നേഹിക്കുന്നുവെന്ന് അറിയാമല്ലോ', എന്നായിരുന്നു നടി അഭിരാമിയുടെ കമന്റ്. 'ഞങ്ങൾക്കിത് ലഭിക്കാൻ കാരണം നീയും ആറുമാണ്' എന്ന് പത്മപ്രിയ മറുപടി നൽകി. നടിമാരായ റിമാ കല്ലിങ്കൽ, ഭാമ, സോനാ നായർ, സംവൃത സുനിൽ, പാർവതി തിരുവോത്ത് തുടങ്ങിയവരും പോസ്റ്റിനോട് പ്രതികരിച്ചു.

2014-ലായിരുന്നു പത്മപ്രിയയുടെ വിവാഹം. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായാണ് പങ്കാളി. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിൽ ദക്ഷിണേന്ത്യയുടെ പോളിസി ഹെഡാണ് ജാസ്മിൻ ഷാ.

സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലെ കലാഭവൻ മണിയുടെ വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. 'കാഴ്ച'യാണ് ആദ്യ മലയാള ചിത്രം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. താരസംഘടനയായ 'അമ്മ'യിൽനിന്ന് രാജിവെച്ച് നടി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.