നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പെടെ നിരവധി പേർ വധൂവരന്മാർക്ക് ആശംസയർപ്പിച്ചെത്തി.

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി ജനനി അയ്യർ വിവാഹിതയായി. പൈലറ്റ് ആയ സായി റോഷൻ ശ്യാം ആണ് വരൻ. നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. വിവാഹ ചിത്രങ്ങൾ ജനനി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ജനനിയുടേയും സായിയുടേയും വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിരുന്നു. ഒഫീഷ്യലി മിസ്റ്റർ ആൻഡ് മിസിസ് എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജനനി കുറിച്ചത്. നടൻ സണ്ണി വെയ്ൻ, നടിമാരായ ഐശ്വര്യ രാജേഷ്, ഗായത്രി ശങ്കർ എന്നിവരുൾപ്പെടെ നിരവധി പേർ വധൂവരന്മാർക്ക് ആശംസയർപ്പിച്ചെത്തി.
‘അവൻ ഇവൻ’ എന്ന ചിത്രത്തിലൂടെയാണ് ജനനി അഭിനയ രംഗത്തെത്തിയത്. ത്രീ ഡോട്ട്സ്, കൂതറ, സെവൻത് ഡേ, ഇത് താൻഡാ പോലീസ്, മാ ചു ക എന്നിവയാണ് ജനനി വേഷമിട്ട മലയാള ചിത്രങ്ങൾ. അശോക് സെൽവൻ നായകനായ തെഗിഡി എന്ന ചിത്രത്തിലെ ജനനിയുടെ പ്രകടനവും വിൺമീൻ വിതയിൽ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയിലെത്തുംമുൻപ് 150 ലേറെ പരസ്യചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് ജനനി. ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പായിരുന്നു താരം.
Content Highlights: Popular South Indian actress Janani Iyer, known for her roles in 7th Day and Thegidi, has married her close friend and pilot Sai Roshan Shyam in a beautiful ceremony attended by close friends and family.
Published: 31 Mar 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented