'ജയിലർ 2'-ലൂടെ തമിഴിലും ആരാധകരെ സൃഷ്ടിച്ച മലയാളി നടൻ സുരാജ് വെഞ്ഞാറമൂടിനെ മകന്റെ വിവാഹത്തിന് ക്ഷണിച്ച് തമിഴ് നിർമാതാവും വ്യവസായിയുമായ കണ്ണൻ രവി. സുരാജിനെ വിവാഹത്തിന് ക്ഷണിക്കുന്ന വീഡിയോ കണ്ണൻ രവി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

To advertise here,

തുറക്കുമ്പോൾ മയിൽപ്പീലി വിരിയുന്ന പെട്ടിക്കുള്ളിലാണ് ക്ഷണക്കത്ത്. ഇതിനൊപ്പം സമ്മാനങ്ങളുമുണ്ട്. കണ്ണൻ രവി കൈമാറിയ ക്ഷണക്കത്ത് സുരാജ് തുറന്നുനോക്കുന്നതായാണ് വീഡിയോയിലുള്ളത്.

'ഇതുപോലൊരു ക്ഷണക്കത്ത് ഞാൻ കണ്ടിട്ടേയില്ല' എന്നായിരുന്നു

പെട്ടി തുറന്ന സുരാജിന്റെ പ്രതികരണം. സുരാജ് തമിഴിലാണ് നിർമാതാവിനോട് സംസാരിക്കുന്നത്. കണ്ണൻ രവിയെ ആശ്ലേഷിച്ച സുരാജ് ക്ഷണത്തിന് നന്ദി പറഞ്ഞു.

കണ്ണൻ രവി ക്ഷണിക്കാനായി എത്തിയപ്പോൾ സുരാജിന്റെ കുടുംബവും അടുത്തുണ്ടായിരുന്നു. കുടുംബസമേതം എല്ലാവരും വിവാഹസത്കാരത്തിന് എത്തണമെന്ന് കണ്ണൻ രവി അഭ്യർഥിച്ചു.

കണ്ണൻ രവിയുടെ മകൻ ദീപക് രവിയുടെ വിവാഹം നവംബർ ഒന്നിനാണ്. ഡി.എം.കെ. എം.പി. ഡി.എം. കതിർ ആനന്ദിന്റെ മകൾ സെന്താമരൈ ആണ് വധു. ഒക്ടോബർ 28 മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വിവാഹത്തിനെന്നാണ് സൂചന. 28-ന് ഹൽദിയും മെഹന്ദിയും, 29-ന് സംഗീത്, 31-ന് വിവാഹസത്കാരം, നവംബർ ഒന്നിന് വിവാഹം എന്നിങ്ങനെ ചടങ്ങുകൾ നടക്കുമെന്നാണ് വധുവിന്റെയും വരന്റെയും പേരിലുള്ള വെബ്‌സൈറ്റിലുള്ളത്.

Also Read: ‘ജയിലർ 2’ കാണാൻ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്ത് സഞ്ജു, ഇന്ത്യൻ താരങ്ങളുമെത്തും

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണൻ രവി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് കണ്ണൻ രവി. ജീവ നായകനായ, മലയാളി സംവിധായകൻ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'തലൈവർ തമ്പി തലമയിൽ (ടി.ടി.ടി)' എന്ന ചിത്രത്തിന്റെ നിർമാതാവാണ് കണ്ണൻ രവി. 'ടി.ടി.ടി'ക്ക് പുറമേ, 'രാവണകൂട്ടം', വിവാദമായ 'ടി.എൻ 2026' എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

പിതാവിന്റെ നേതൃത്വത്തിലുള്ള കണ്ണൻ രവി ഗ്രൂപ്പിന്റെ ഭാഗമാണ് ദീപക് രവി.

Also Read: ‘ജയിലർ 2’-ലെ മറ്റൊരു മലയാളി സാന്നിധ്യം; ശ്രദ്ധനേടി ചൈത്ര പ്രവീൺ

 പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ടെക്‌സല'യുടെ സഹനിർമാതാവുമാണ് ദീപക്. ഡി.എം.കെ. ജനറൽ സെക്രട്ടറി ദുരൈ മുരുഗന്റെ കൊച്ചുമകളാണ് സെന്താമരൈ.