നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (സിബിഐ) നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് സമൻസ്. നേരത്തെ, രണ്ടുതവണ വിജയ്‌യെ സിബിഐ ചോദ്യംചെയ്തിരുന്നു.
ആദ്യ രണ്ടു ഘട്ടം ചോദ്യംചെയ്യലിന് പിന്നാലെ ശേഖരിച്ച തെളിവുകളിൽ വിജയ്‌യുടെ മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായി 41 പേർ മരിച്ചിരുന്നു. 60 പേർക്ക് പരിക്കേറ്റു. സുപ്രീം കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് കേസ് സിബിഐക്ക് കൈമാറിയത്. മുൻ സുപ്രീം കോടതി ജഡ്ജി അജസ് റസ്‌തോഗിയുടെ നേതൃത്വത്തിൽ പ്രത്യേക മേൽനോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ജനുവരി 12-നും 19-നുമാണ് മുമ്പ് സിബിഐ വിജയ്‌യെ ചോദ്യംചെയ്തത്.
Content Highlights: CBI has issued a new summons to actor Vijay for questioning. The investigation pertains to the Karur tragedy that occurred during a rally. This is the third time Vijay is being called for questioning by the CBI. The case is being monitored by a special committee led by former SC judge Ajay Rastogi
Published: 09 Mar 2026, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented