കൊച്ചി: പനിയും ശ്വാസതടസവും നേരിട്ടതിനെത്തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയിലെത്തി ചികിത്സ തേടി. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ശ്വാസകോശ  അണുബാധ ഉണ്ടായിരുന്നതായും ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചു.

To advertise here,

അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം.