'റ്റക്കെട്ടായി നമുക്ക് പോരാടാം. പൊതുചടങ്ങുകളും ആള്‍ക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര-സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി നമുക്ക് പോരാടാം'. രണ്ട് ദിവസം മുന്‍പ് നടിയും മോഡലുമായ അമേയ മാത്യൂവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. പക്ഷേ ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന് മനസിലാക്കി ട്രാക്ക് മാറ്റാന്‍ തന്നെ നടി തീരുമാനിച്ചു. അച്ഛന്റെ വാഴയായും നാട്ടുകാരുടെ കോഴിയായും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ എന്ന് പറഞ്ഞാണ് അമേയയുടെ പുതിയ ബോധവത്കരണ പോസ്റ്റ് തുടങ്ങുന്നത്. 

To advertise here,

'24 *7 രാപ്പകല്‍ വീട്ടില്‍തന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയല്‍ക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചന്‍'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുത്... Stay At Home. Be a Hero' 

എന്തായാലും ഈ പറഞ്ഞത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വലിയ സ്വീകാര്യതയാണ് അമേയയുടെ പോസ്റ്റിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. 

ഇത്രേം നല്ല കാപ്ഷന്‍ ഞാന്‍ രമേശ് പിഷാരടിയുടെ പോസ്റ്റില്‍ പോലും കണ്ടിട്ടില്ല എന്നൊരാള്‍ കമ്മന്റ് ചെയ്തപ്പോള്‍ പിഷാരടി കേള്‍ക്കണ്ട, ചേച്ചി അവിടെ ട്യൂഷന്‍ പോയിട്ടുണ്ടാവും തുടങ്ങിയ രസകരമായ മറുപടികളാണ് പോസ്റ്റിന് താഴെ. 

കാപ്ഷന്‍ ഇടുന്നതില്‍ ചേച്ചി വേറെ ലെവലാണെന്നും, ഞാന്‍ എന്തായാലും സൂപ്പര്‍ ഹീറോയാകാന്‍ തീരുമാനിച്ചുവെന്നും തുടങ്ങിയ കമ്മന്റുകളും പോസ്റ്റിനെ താഴെ കാണാം. 

രാജ്യമൊട്ടാകെ കൊറോണ ഭീതിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവരും വീട്ടിലിരിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും പലരും ഇത് ലംഘിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. ഈ അവസരത്തിലാണ് ബോധവത്കരണത്തിന്റെ ട്രാക്ക് മാറ്റി പിടിച്ച് നടിയുടെ രസകരമായ അഭ്യര്‍ഥന.

Content Highlights: Actor Model Ameya Mathew puts up interesting post as awareness on corona lockdown