ചെന്നൈ: തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസ്സം അനുഭവപ്പെട്ട നടന്‍ കാര്‍ത്തിക് ആശുപത്രിയില്‍. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു വലിയ ഇടവേളയ്ക്ക് ശേഷം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മനിത ഉരിമൈ കാക്കും പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം നടന്ന ഒരു പരിപാടിയ്ക്കിടെ നടന് ശ്വാസതടസ്സം സംഭവിക്കുകയും സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

To advertise here,

അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. 

Content Highlights: Actor Karthik hospitalized after sudden illness, breathing problem, Tamilnadu Election