ന്റെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകി നടൻ ബാല. പ്രേക്ഷകർക്കു വേണ്ടി ഭാര്യ കോകിലയാണ് പുതുവത്സര ദിനത്തിൽ ചോദ്യങ്ങളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു ഇത്. ശത്രുക്കളുണ്ടോയെന്നും പുതുവത്സരത്തിൽ ലഭിച്ച ആദ്യ സമ്മാനത്തെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും സന്തോഷമായിരിക്കേണ്ടതിനെക്കുറിച്ചുമെല്ലാം ബാല സംസാരിച്ചു.

To advertise here,

പുതുവർഷത്തിൽ ലഭിച്ച മറക്കാനാകാത്ത സമ്മാനം എന്താണെന്നായിരുന്നു കോകിലയുടെ ആദ്യ ചോദ്യം. അമേരിക്കയിൽ നിന്നും ചേച്ചി അയച്ച ഒരു കണ്ണാടിയാണ് കിട്ടിയതിൽ വിലപിടിച്ച സമ്മാനമെന്ന് താരം മറുപടി നൽകി. ശത്രുക്കളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് തനിക്ക് ശത്രുക്കളില്ലെന്നായിരുന്നു ബാലയുടെ മറുപടി. നമ്മളോട് ശത്രുത കാണിക്കുന്നവരെ ശത്രുവായി കണ്ടാൽ മാത്രമല്ലേ അവർ ശത്രുവാകുന്നുള്ളു. മിത്രമായി കണ്ടാൽ എങ്ങനെ ശത്രുവാകും?. എല്ലാവരും എപ്പോഴും നന്നായിരിക്കണം. 2026ൽ എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ. വിവാഹത്തിനുശേഷം പോലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായി. 2026ൽ താനും കോകിലയും അടുത്ത സ്റ്റെപ്പിലേക്ക് കടക്കുകയാണെന്ന് ബാലയുടെ പറഞ്ഞു.

"തിരക്കഥകൾ കേൾക്കുന്നുണ്ടെങ്കിലും ചെയ്യാത്തതിനുകാരണം ആറ്റിറ്റ്യൂഡ് തന്നെയാണ്. അതേ പഴയ ബാലയും അതേ നടനും തന്നെയാണ് ‍ഞാൻ. സർജറിക്കുശേഷം സിനിമയിൽ നല്ലൊരു സക്സസ് കൊടുക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. വെറുതെ സിനിമ ചെയ്യാൻ വേണ്ടി ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ദൈവം സഹായിച്ച് മഹാന്മാരായ ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മോഹൻലാൽ സർ, മമ്മൂട്ടി സർ, സുരേഷ് ഗോപി സർ, എന്റെ പ്രിയ സുഹൃത്ത് പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങിയവരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതിന് ഒരു അർഥമുണ്ടാകണം. 2026-ൽ ഈ ആഗ്രഹം നടക്കാൻ എല്ലാവരും പ്രാർഥിക്കണം." ബാലയുടെ വാക്കുകൾ.

2026-ൽ തനിക്ക് നൽകുവാനുള്ള ഉപദേശമെന്താണെന്നതിനോടും ബാല പ്രതികരിച്ചു. സന്തോഷമായിരിക്കുക എന്നത് നിങ്ങളുടെ കടമയാണ്. എല്ലാം തികഞ്ഞ ശരീരം നൽകിയിട്ടും എത്രയോപേർ ജീവിതത്തിൽ പരാതികൾ നിരന്തരം പറയുന്നുണ്ട്. താൻ ഒരു ഘട്ടത്തിൽ വിഷമം അനുഭവിച്ചപ്പോൾ അതിന്റെ വില ശരിക്കും മനസിലാക്കി. മരണത്തിലേക്ക് എത്തിയപ്പോഴാണ് ജീവിതത്തിന്റെ വില മനസിലായത്. സന്തോഷവും മനസമാധാനവും നമ്മൾ ഉണ്ടാക്കേണ്ട കാര്യമാണ്. നമ്മളും സന്തോഷമായിരിക്കണം. ചുറ്റുമുള്ളവരെയും സന്തോഷവാൻമാരാക്കുക എന്ന പുതുവത്സര സന്ദേശം കൂടി നൽകുകയാണെന്നും ബാല കൂട്ടിച്ചേർത്തു.