മലയാളത്തിലാദ്യമായി ജാസ്, ബ്‌ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ '4 സീസണ്‍സ് ' ജനുവരി 24-ന് തിയേറ്ററുകളിലെത്തുന്നു.
സംഗീത വഴിയില്‍ തന്റേതായൊരു സ്ഥാനവും ഐഡന്റിറ്റിയും സ്ഥാപിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരന്‍. കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര മ്യൂസിക്കല്‍ ബാന്റായ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്നതുവരെയുള്ള കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസണ്‍സ്.
സ്‌കൂള്‍ ജീവിതത്തിന്റെ കലണ്ടര്‍ ഇയറില്‍, മാറി വരുന്ന നാല് ഋതുക്കള്‍ക്കനുസരിച്ച്, കൗമാരക്കാരുടെ മാനസിക, വൈകാരികാവസ്ഥകളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.
മോഡല്‍ രംഗത്തുനിന്നെത്തിയ അമീന്‍ റഷീദാണ് സംഗീതജ്ഞനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡാന്‍സറായ റെയാ പ്രഭുവാണ് നായിക. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബാനര്‍ - ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം, ഛായാഗ്രഹണം - ക്രിസ് എ ചന്ദര്‍, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - വിനോദ് പരമേശ്വരന്‍, എഡിറ്റിംഗ് - ആര്‍ പി കല്യാണ്‍, സംഗീതം - റാലേ രാജന്‍ (USA), ജിതിന്‍ റോഷന്‍, ഗാനരചന - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. സ്മിതാ പിഷാരടി, ചന്തു എസ് നായര്‍, വിനോദ് പരമേശ്വരന്‍, ആലാപനം - മധു ബാലകൃഷ്ണന്‍, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകന്‍ ശ്രീനിവാസിന്റെ മകള്‍ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്‌സ്, അലക്‌സ് വാന്‍ട്രൂ, റാലേ രാജന്‍, കല- അര്‍ക്കന്‍ എസ് കര്‍മ്മ, കോസ്റ്റ്യും - ഇന്ദ്രന്‍സ് ജയന്‍, ചമയം - ലാല്‍ കരമന, കോറിയോഗ്രാഫി - സുനില്‍ പീറ്റര്‍, കിച്ചാ, ശ്രുതി ഹരി, അമീന്‍ റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -സജി വില്‍സണ്‍, വിതരണം - ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ് & കൃപാനിധി സിനിമാസ്, ഡിസൈന്‍സ് - കമ്പം ശങ്കര്‍, പിആര്‍ഓ - അജയ് തുണ്ടത്തില്‍.
Content Highlights: 4 seasons film theatre release in january 24
Published: 13 Jan 2025, 09:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented