കോഴിക്കോട്: ‘ഒരു പുഷ്പം മാത്രമെൻ... പൂങ്കുലയിൽ നിർത്താം ഞാൻ...’ യേശുദാസിന്റെ ദിവ്യനാദത്തിലൊഴുകിയ ബാബുരാജിന്റെ ഈണം യുവതലമുറയുടെ പ്രിയഗായകൻ കാർത്തിക്കിന്റെ ശബ്ദത്തിൽ ക്ലബ്ബ് എഫ്.എമ്മിലൂടെ ഒഴുകിയെത്തി. ഇത്തവണ അതൊരു ഉപഹാരമായിരുന്നു.

To advertise here,

കോവിഡിനെ തോൽപ്പിക്കാൻ പടനയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനൊപ്പം സേവന സന്നദ്ധരായി അണിചേർന്ന ആയിരങ്ങൾക്കുമുള്ള സ്‌നേഹോപഹാരം.

ക്ലബ്ബ് എഫ്.എം. സ്റ്റുഡിയോയിലെത്തിയ കാർത്തിക് വാഷിങ്ടൺ പോസ്റ്റിൽ വന്ന ഒരു വാർത്തയെപ്പറ്റി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനംകൊണ്ട് കേരളം കൊറോണയെ എങ്ങനെ തോൽപ്പിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു ആ വാർത്ത.

വീഡിയോയുടെ പൂര്‍ണരൂപം കാണാം

നമുക്കെല്ലാവർക്കും ആ വാർത്ത വലിയ അഭിമാനമാണ്- കാർത്തിക് പറഞ്ഞു. തുടർന്ന് പാട്ടിലേക്കു കടക്കുംമുമ്പ് കാർത്തിക് പറഞ്ഞു- ‘‘പിണറായി വിജയൻ സർ, ഞങ്ങൾക്കെല്ലാം അങ്ങയോട് വലിയ നന്ദിയുണ്ട്. ദിസ് ഇസ് എ ഡെഡിക്കേഷൻ ഫ്രം കാർത്തിക് ടു യു...’’ തുടർന്ന് ആ മനോഹര ഗാനം. ‘ഒരു പുഷ്പം മാത്രമെൻ...’