കോളേജ് എൻ.എസ്.എസ്. ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയ സിനിമയായ 'പ്രേംപാറ്റ'യിലെ ആദ്യഗാനം പുറത്ത്. അങ്കിത് മേനോൻ ഈണം നൽകി 'നെഞ്ചാടിയേ...' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഹാൽ സാദിഖ് ആണ്. സുഹൈൽ കോയയുടേതാണ് വരികൾ. ചിത്രത്തിന്റെ ലെറിക്കൽ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

To advertise here,

ജോമോൻ ജ്യോതിർ, സൈജു കുറുപ്പ്, രാജേഷ് മാധവൻ, അനുശ്രീ, സാഫ് ബോയ് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പ്രേംപാറ്റ' നവംബർ 27-ന് തിയേറ്ററിലെത്തും. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇവരെ കൂടാതെ നാൽപ്പതോളം യുവമുഖങ്ങളും ചിത്രത്തിലുണ്ട്.

ആയിഷ, ഇ.ഡി. എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പ്രേംപാറ്റ'. ലിജീഷ് കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രെണദിവെയും എഡിറ്റിങ് ആകാശ് ജോസഫ് വർഗീസുമാണ്.