കലാകാരന്മാർ നടത്തുന്ന സെൽഫ് പ്രമോഷനെയും മറ്റും വിമർശിച്ച് സംഗീതസംവിധായകൻ രാഹുൽ രാജ്. കിട്ടിയതൊക്കെയും ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും പുണ്യവുമാണെന്നും അതിനെ അങ്ങനെ മാത്രം കരുതണമെന്നും രാഹുൽ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആരെയും പേരെടുത്ത് പറയാതെയാണ് രാഹുലിന്റെ കുറിപ്പ്
‘ നല്ല കലാസൃഷ്ടികൾ ജനം ഏറ്റെടുക്കും. അത് സ്വന്തം മേഖലയിലെ മറ്റു കലാകാരൻമാർ പൂർണ്ണമനസ്സോടെ, ആദരവോടെ അംഗീകരിക്കുകയും ചെയ്യും. എന്ന് വെച്ച് ഉടൻ തന്നെ തനിക്കു മുമ്പും തനിക്കു ശേഷവും മറ്റൊരാളില്ല എന്ന മട്ടിലുള്ള സെൽഫ് പ്രൊമോഷൻ തള്ളലുകൾ സ്വന്തം നിലയിലും മറ്റുള്ളവരെ വെച്ചും ചെയ്യാൻ നിന്നാൽ പരമ ബോറാണെന്നു പറയാതെ വയ്യ. കിട്ടിയതൊക്കെയും ദൈവാനുഗ്രഹവും ഗുരുക്കന്മാരുടെ പുണ്യവും ആസ്വാദകരുടെ സ്നേഹവും ആണെന്ന് കരുതുന്നതാണ് അതിന്റെ ഒരു ഇത്’- രാഹുൽ രാജ് കുറിച്ചു.
Content Highlights : Rahul Raj Fcebook post On self promotions
Published: 11 Jul 2020, 04:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented