ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം ഓ മേരി ലൈലയിലെ ആദ്യ ഗാനം പുറത്തുവന്നു. 'കരളോ വെറുതെ' എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം സിദ് ശ്രീറാമാണ് ആലാപനം. റിലീസ് ചെയ്തയുടന്‍ തന്നെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറായിരുന്നു അത്.. ഇടിപടമെല്ലാം വിട്ട് ആന്റണി വര്‍ഗീസ് പെപ്പെ അല്‍പം റൊമാന്റിക്കായിയെത്തുന്ന ചിത്രം കൂടിയാണ് ഓ മേരി ലൈല. ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്. . ചിത്രത്തില്‍ ലൈലാസുരന്‍ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ കെ.എസ്.അഭിഷേകാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ആന്റണിയെ കൂടാതെ സോന ഒലിക്കല്‍, നന്ദന രാജന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ട്. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീ ഗോകുലം മൂവിസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. എഡിറ്റര്‍ കിരണ്‍ ദാസ്, സംഗീതം അങ്കിത്ത് മേനോന്‍, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. പി ആര്‍ ഒ ശബരി. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.
Content Highlights: oh meri laila, sid sriram,music
Published: 22 Oct 2022, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented