ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ബഹുഭാഷാ ചിത്രം 'ഓം: ചാപ്റ്റർ 1: ഉധിരം- ദ ബ്ലഡ് വുഡ്' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനമായ 'വീഴാ വീരാ' പുറത്തിറങ്ങി. സായ് അഭ്യങ്കറാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

To advertise here,

ധനുഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അരുൺ ശ്രീനിവാസൻ വരികൾ രചിച്ച ഗാനം പാടിയിരിക്കുന്നത് ടിപ്പുവും സായ്‌യും ചേർന്നാണ്. സംഗീത സംവിധായകന്റെ പിതാവാണ് ടിപ്പു.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവി, ശ്രീലീലാ, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആർടേക്ക് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം വണ്ടർബാർ ഫിലിംസിന്റെ ബാനറിലാണ് നിർമിക്കുന്നത്. ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ് എന്നിവർ നിർമാതാക്കളും ശ്രേയസ് ശ്രീനിവാസൻ, സന്ദീപ് അഗർവാൾ എന്നിവർ സഹനിർമാതാക്കളുമാണ്. വിഷ്ണു രാമസ്വാമിയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. 'ഓം: ചാപ്റ്റർ 1: ഉധിരം- ദ ബ്ലഡ് വുഡ്' നവംബർ 20-ന് റിലീസ് ചെയ്യും.