നടൻ നീരജ് മാധവിന്റെ ഏറ്റവും പുതിയ റാപ് സോങ്ങ് പണിപാളി 2 വൈറലാവുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തരം​ഗമായി മാറിയ നീരജ് ഒരുക്കിയ പണിപാളി എന്ന മ്യൂസിക് ആൽബത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ​ഗാനം എഴുതി അവതരിപ്പിച്ചിരിക്കുന്നത് നീരജ് തന്നെയാണ്. 

2020 ജൂണിലാണ് പണിപാളി പാട്ടുമായി നീരജ് ആരാധകരിലേക്കെത്തുന്നത്. കണ്ണടച്ചു തുറക്കുന്ന വേ​ഗത്തിലാണ് ​ഗാനം ഭാഷാതിർത്തികൾ കടന്ന് വൈറലായത്. രാരീ രാരം പാടിയുറക്കാൻ വന്ന സരളേടെ മോളേം വടയക്ഷിയേയും ഇരു കയ്യും നീട്ടി ആരാധകർ സ്വീകരിച്ചു.

പാട്ട് ഹിറ്റായതിന് പിന്നാലെ ഒരു പണി പാളി ചാലഞ്ചിനും നീരജ് തുടക്കമിട്ടിരുന്നു. സെലിബ്രിറ്റികളും സാധാരണക്കാരുമടക്കം നിരവധി പേരാണ് വ്യത്യസ്തമായ ആവിഷ്കാരങ്ങളുമായി പണി പാളി ചലഞ്ചിന്റെ ഭാ​ഗമായത്. ഇതിനോടകം ഏഴ് കോടി കാഴ്ച്ചക്കാരാണ് പണിപാളി പാട്ടിനെ യൂട്യൂബിൽ കണ്ടത്. ഈ സ്വീകാര്യത കൊണ്ട് തന്നെയാണ് ​ഗാനത്തിന്റെ രണ്ടാം ഭാ​ഗം നീരജ് ഒരുക്കിയതും. ഈ ​ഗാനവും ഇപ്പോൾ ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. 

content highlights : Neeraj Madhav Panipaali 2 rap song