
തിയേറ്ററുകളിൽ സന്തോഷ തരംഗം തീർത്ത് മുന്നേറുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ പുതുമയുള്ള വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണവും സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ഇതിനകം യൂട്യൂബിൽ ഗാനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്.
ബോക്സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിച്ച്, ഗിരീഷ് എ.ഡി. ഒരുക്കിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഇതിനകം 150 കോടി ക്ലബ്ബിൽ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബർ നാവിന് തിയേറ്ററുകളിലെത്താനൊരുങ്ങുകയാണ്.
ALSO READ | ‘ലോക’, ‘കളങ്കാവൽ’, ‘ബെത്ലഹേം’; ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയവുമായി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ്
'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലേതായി പുറത്തിറങ്ങിയ 'സോൾമേറ്റ്സ്' എന്ന ഹ്രസ്വചിത്രവും യൂട്യൂബിൽ വൈറലായി കഴിഞ്ഞു. ഗിരീഷ് എ.ഡി-ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ്ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Lyrical video of 'Ullaasa Mathaappu' from Bethlehem Kutumba Unit released, Song composed by Vishnu Vijay, lyrics by Vinayak Sasikumar, and vocals by Sid Sriram, Movie crosses 150 crore club at the box office, Tamil and Telugu dubbed versions releasing on September
Published: 02 Sept 2026, 10:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented