എല്ലാ മേഖലകളിലുമെന്ന പോലെ സംഗീതലോകത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സ്വാധീനം അതിവേഗം വർധിക്കുകയാണ്. എഐ നിർമിത ഗാനങ്ങൾ സ്‌പോട്ടിഫൈ അടക്കമുള്ള പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു. എന്നാൽ, യഥാർഥ സംഗീതജ്ഞരുടെ സൃഷ്ടികളും എഐ നിർമിതികളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത് ശ്രോതാക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിരുന്നു. ഈ പരാതികൾ പരിഹരിക്കുന്നതിനായി സ്‌പോട്ടിഫൈ ഈ മാസം ആദ്യം മുതൽ എഐ നിർമിത ഗാനങ്ങൾക്ക് പ്രത്യേക ലേബൽ നൽകാൻ തുടങ്ങി.
ഇതിനുപിന്നാലെ, ആപ്പിൾ മ്യൂസിക്കും സമാനമായ മാറ്റത്തിനൊരുങ്ങുകയാണ്. തങ്ങൾ ആസ്വദിക്കുന്നത് എഐ സംഗീതമാണോ എന്ന് ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമാണ് ആപ്പിൾ മ്യൂസിക് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാർച്ച് മുതൽ ആപ്പിൾ മ്യൂസിക്കിൽ 'എഐ ട്രാൻസ്പാരൻസി ടാഗ്' നിലവിലുണ്ടെങ്കിലും, അത് റെക്കോർഡ് ലേബലുകൾക്കും വിതരണക്കാർക്കും ഉള്ളടക്കം എഐ നിർമിതമാണോ എന്ന് വ്യക്തമാക്കാൻ വേണ്ടിയുള്ളതായിരുന്നു. പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ, ഗാനം എഐ ഉപയോഗിച്ചാണോ നിർമിച്ചതെന്ന് ശ്രോതാക്കൾക്ക് നേരിട്ട് ഒരു ലേബലായി കാണാൻ സാധിക്കും.
പാട്ടുകളുടെ ഏതെങ്കിലും ഭാഗത്തോ അല്ലെങ്കിൽ പൂർണമായോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ക്രിയേറ്റർമാർ അത് ട്രാൻസ്പാരൻസി ടാഗിലൂടെ നിർബന്ധമായും വെളിപ്പെടുത്തണം. ഈ ഫീച്ചർ എന്ന് മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. എഐ നിർമിത വ്യാജ ഉള്ളടക്കങ്ങൾ പെരുകുന്നതിനെതിരെയുള്ള ശക്തമായ മുൻകരുതലാണ് ഈ നീക്കം.
Content Highlights: Following Spotify's recent rollout, Apple Music is introducing a dedicated transparency labeling system to help listeners easily identify whether songs are fully or partially created using artificial intelligence.
Published: 21 Aug 2026, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented