
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ "സിഗ്നേച്ചർ" എന്ന ചിത്രത്തിനുവേണ്ടി പാടിയ 'അട്ടപ്പാടി സോങ്ങ് ' പുറത്തിറങ്ങി. നടൻ ദിലീപാണ് ഗാനം പുറത്തുവിട്ടത്. ഊരുമൂപ്പൻ തങ്കരാജ് മാഷാണ് ഈ ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.
എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു. കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "സിഗ്നേച്ചർ"
ചിത്രം നവംബർ 18-ന് തീയറ്ററുകളിലെത്തും
Content Highlights: nanjiyamma song from signature malayalam movie, attappadi sing released by dileep
Published: 15 Nov 2022, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented