
ഗാനത്തിൽനിന്ന്
ഏഴ് ഭാഷകളിൽ ചരിത്രം കുറിക്കാനെത്തുന്ന 'സാൽമൺ ത്രി ഡി' ചിത്രത്തിലെ കാതൽ എൻ കവിയേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പ്രണയത്തിന്റെ കുളിരനുഭവം നല്കുന്ന ദൃശ്യങ്ങളും വരികളും സംഗീതവുമായി എത്തുന്ന ഗാനത്തിൽ വിജയ് യേശുദാസും ജോനിറ്റയുമാണ് വേഷമിടുന്നത്. നവീൻ കണ്ണന്റെ രചനയിൽ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്.
ഡോൾസ്, കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളിയായ ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്പെൻസ് ത്രില്ലർ ചിത്രമാണ് സാൽമൺ. എം ജെ എസ് മീഡിയയുടെ ബാനറിൽ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടിൽ, ജോയ്സ് ഡി പെക്കാട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സാൽമൺ ത്രി ഡി ഏഴു ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
Content highlights :malayalam movie salmon 3d starring vijay yesudas lyrical video released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..