ടൈം ട്രാവൽ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള് ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത, 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിച്ച പുതിയ ചിത്രമായ 'ധൂമകേതു'വിലെ 'പച്ചക്കുരുതി' പാട്ട് പുറത്ത്. മുത്തുവിന്‍റെ വരികൾക്ക് അങ്കിത് മേനോൻ ഈണം നൽകി ജോർജ്ജ് പീറ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. വേറിട്ട പ്രമേയവുമായി എത്തി തിയേറ്ററുകളിൽ ചിരിയുടെ വെടിക്കെട്ട് തീർത്തിരിക്കുകയാണ് ചിത്രം.
ടൈം ട്രാവൽ മൂവിയായി എത്തിയിരിക്കുന്ന ചിത്രത്തിൽ രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങൾ ഉണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: Following a successful box office run into its third week, the makers of the time-travel comedy entertainer Dhoomakethu, directed by Sudhi Madison and starring Sajin Gopu and Nikhila Vimal, have released the song titled 'Pachakuruthi', composed by Ankit Menon and sung by George Peter.
Published: 10 Oct 2026, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented