നവരാത്രിയുടെ മൂന്നാം ദിവസമായ ചൊവ്വാഴ്ച മലയാളം സിനിമയിലെ ഗാനം പങ്കുവെച്ച് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദിയിലുള്ള കുറിപ്പിനൊപ്പം 'ചോറ്റാനിക്കര അമ്മ' സിനിമയിലെ ഗാനമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ദേവിയുടെ കൃപയാൽ എല്ലാവർക്കും നന്മയുണ്ടാവട്ടെയെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
'നവരാത്രിയുടെ മൂന്നാം ദിനമായ ഇന്ന് ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും ദേവിയായ ചന്ദ്രഘണ്ഡാ ദേവിയെ കൈകൂപ്പി വന്ദിക്കുന്നു. ദേവിയുടെ കൃപയാൽ എല്ലാവർക്കും നന്മയുണ്ടാവട്ടെ. ഏവരുടെയും ജീവിതം സന്തോഷവും സൗഭാഗ്യവും വിജയവുംകൊണ്ട് നിറയട്ടെ എന്ന് പ്രാർഥിക്കുന്നു', എന്നായിരുന്നു മോദിയുടെ കുറിപ്പ്.
1976-ൽ പുറത്തിറങ്ങിയ 'ചോറ്റാനിക്കര ഭഗവതി' എന്ന ചിത്രത്തിലെ ഗാനമാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് ആർ.കെ. ശേഖർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ് ആണ്.
ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവരായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. നാഗവള്ളി ആർ.എസ്. കുറുപ്പ് രചന നിർവഹിച്ച ചിത്രം നിർമിച്ചത് തിരുവോണം പിക്‌ചേഴ്‌സ്.
Content Highlights: Prime Minister Narendra Modi shared a Malayalam song from the 1976 film 'Chottanikkara Bhagavathi' on X to mark the third day of Navratri. PM Modi offered prayers to Goddess Chandraghanta, wishing peace, prosperity, and happiness for everyone. The song shared was composed by R.K. Shekhar, written by Bharanikkavu Sivakumar, and rendered by Dr. K.J. Yesudas. The movie 'Chottanikkara Bhagavathi' was directed by Crossbelt Mani and produced by Thiruvonam Pictures. The film starred prominent actors including Sreevidhya, Kaviyoor Ponnamma, and Adoor Bhasi in major roles.
Published: 13 Oct 2026, 11:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented