
സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായ് കാഠിയവാഡി'യിലെ പ്രണയഗാനം ട്രെന്‍ഡിങ്ങില്‍. പ്രണയത്തെ അതിമനോഹരമായി ചിത്രീകരിച്ച ജബ് സൈയാ ആയേ ശാം കോ...എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. സഞ്ജയ് ലീല ഭന്‍സാലിയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ അര്‍ഥഗംഭീരമായ വരികളെഴുതിയത് കവിയും ഗാനരചയിതാവുമായി എ.എം. തുരാസ് ആണ്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പതിനേഴ് ലക്ഷത്തിലധികം വ്യൂസാണ് ഗാനം നേടിയിരിക്കുന്നത്. ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയും സഞ്ജയ് ലീല ഭന്‍സാലിയുടെ സുന്ദരമായ ഈണവും ആഴത്തിലുള്ള പ്രണയാനുഭവം പകരുന്നു. ആലിയ ഭട്ടും ശന്തനു മഹേശ്വരിയുമാണ് ഗാനരംഗത്തിലുള്ളത്. ആലിയയുടെ സുന്ദരമായ അപ്പിയറന്‍സും ശന്തനുവിന്റെ നിഷ്‌കളങ്കതയും ഗാനത്തിന് കൂടുതല്‍ ചാരുത പകരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ധോലീഡ... എന്ന മറ്റൊരു ഗാനവും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ജാന്‍വി ശ്രീമന്‍കാറും ഷെയ്ല്‍ ഹദായുമാണ് ആ ഡാന്‍സ് നമ്പര്‍ ആലപിച്ചിരിക്കുന്നത്. ആലിയയുടേയും സംഘത്തിന്റേയും നൃത്തം ഗാനരംഗത്തിന് മാറ്റ് കൂട്ടുന്നു. കുമാറാണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
ജയന്തിലാല്‍ ഗഡയും സഞ്ജയ് ലീല ഭന്‍സാലിയും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ഗംഗുഭായ് കാഠിയാവാഡി ഒരു ബയോഗ്രഫിക്കല്‍ ക്രൈം ഡ്രാമയാണ്. കാമാത്തിപ്പുരയെന്ന ചുവന്ന തെരുവില്‍ ചക്രവര്‍ത്തിനിയ്ക്ക് സമാനയായി വിരാജിച്ച ഗംഗുഭായ് എന്ന വനിതയുടെ ജീവിതകഥയാണ് സിനിമയ്ക്ക് അടിസ്ഥാനം. ആലിയ, ശന്തനു എന്നിവരെ കൂടാതെ അജയ് ദേവ്ഗണ്‍ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ, വരുണ്‍ കപൂര്‍, ജിം സരഭ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഫെബ്രുവരി 25 ന് ചിത്രം തീയേറ്ററുകളിലെത്തും.
Content Highlights: Gangubai Kathiawadi Movie Songs starring Alia Bhatt directed by Sanjay Leela Bhansali
Published: 15 Feb 2022, 08:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented