എം.ജി.ശ്രീകുമാർ ആലപിച്ച ഈ വർഷത്തെ അയ്യപ്പ ഭക്തിഗാന ആൽബം 'എൻ്റെ  പൊന്നുസ്വാമി' ശ്രദ്ധേയമാകുന്നു . "വേദാന്തഭൂതനാഥനയ്യപ്പ സ്വാമി ഹേമന്ദചന്ദ്രനായ മണികണ്ഠ സ്വാമി" എന്ന ഗാനമാണ് എം.ജി.ശ്രീകുമാർ ആലപിച്ചിരിക്കുന്നത്. 

To advertise here,

രാജീവ് ആലുങ്കലാണ് ഗാനരചന. പുതുമയുള്ള പദപ്രയോഗങ്ങള്‍ കൊണ്ടു സമ്പന്നമാണ് പാട്ട്. സൽജിൻ കളപ്പുരയാണ് സംഗീത സംവിധാനം. അനിൽ നായർ നിർമ്മിച്ച എൻ്റെ പൊന്നു സ്വാമി'യുടെ ദൃശ്യസംവിധാനം ഹരി.പി.നായരാണ്. 

ചടുലമായ ഓർക്കസ്ട്രേഷനും, അപൂർവ്വമായ ദൃശ്യഭംഗിയും മികച്ച മിക്സിംഗും ​ഗാനത്തിന്റെ സവിശേഷതകളാണ്. എം.ജി.ശ്രീകുമാർ തന്നെ ഈണം നൽകി ആലപിച്ച  ‘മണ്ഡലകാലം’ എന്ന പാട്ടും റിലീസ് ചെയ്തിട്ടുണ്ട്. രാജീവ് ആലുങ്കൽ തന്നെയാണ് ആ ഗാനത്തിനും വരികൾ കുറിച്ചത്. 

ഓർക്കസ്ട്രേഷൻ ബിജു പൗലോസ്. എം ജി ശ്രീകുമാർ ഒഫീഷ്യൽ  യൂട്യൂബ് ചാനലിലൂടെയാണ് ഈ ആൽബം റിലീസായിരിക്കുന്നത്.