അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകർത്തുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ പുതിയ ഗാനമായ 'നറുതിങ്കൾ നീ നിധിയാണെന്നും' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണൻ ആണ്. ജിസ് ജോയ് എഴുതിയ വരികൾക്ക് ഹരിചരൺ, ആർത്തി എം.എൻ. അശ്വിൻ എന്നിവർ ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകർത്തുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
‘ആരം’ ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും പ്രേക്ഷകരിൽ ‘ആരം’ സിനിമയോടുള്ള പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്.
അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
Also Read: 'ആരം' സിനിമയിലെ 'പേമാരിക്കലിയാറി തീയെല്ലാം തണലായി' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.
Also Read: സൈജു കുറുപ്പ് നായകനാകുന്ന ത്രില്ലർ; ‘ആരം’ സെപ്റ്റംബർ 25-ന് തിയേറ്ററുകളിലേക്ക്
ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ.
കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ, മേക്കപ്പ് -കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ -നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ -റോബിൻ ടോം, കൊറിയോഗ്രഫി -ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ -ഷിജോ ഡൊമിനിക്, സ്റ്റിൽസ് -സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ -മാമിജോ, ഡിസ്ട്രിബൂഷൻ -ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്
Content Highlights: The lyrical video for 'Naruthingal Nee Nidhiyanennum', a soulful track highlighting a father-son relationship from director Rajeesh Parameswaran's upcoming movie Aaram, has been released to warm audience reception.
Published: 12 Sept 2026, 07:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented