ജാസ്മിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേര് രംഗത്തെത്തി

ഡൽഹിയിലെ സംഗീതപരിപാടിക്കിടെ ഗാനാലാപനം നിർത്തിവെച്ച് ഗായിക ജാസ്മിൻ സാൻഡ്‌ലസ്. സദസ്സിൽ രണ്ടുപേർ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് ജാസ്മിൻ പാട്ട് നിർത്തിയത്. തുടർന്ന് രണ്ടുപേർ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നും അവരെ മാറ്റണമെന്നും അവർ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിലെ രണ്ട് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ജാസ്മിൻ. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കും ഷറാത് എന്ന ഗാനവുമാണ് അവർ ആലപിച്ചത്. ഡൽഹിയിലെ സംഗീതപരിപാടിയിൽ ഷറാത് ആലപിക്കവെയാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജാസ്മിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
Also Read: അക്ഷയ് ഖന്നയോട് ‘ഫ്‌ളർട്ട്’ ചെയ്യാൻ ശ്രമിച്ചു, അദ്ദേഹം അവഗണിച്ചു; വൈറലായി കങ്കണയുടെ പഴയ വീഡിയോ
'സെക്യൂരിറ്റീ, ഈ രണ്ട് പേരെ ഇവിടെനിന്ന് പുറത്താക്കൂ. ഇവർ ആ സ്ത്രീകളെ ഉപദ്രവിക്കുകയാണ്. എന്റെ പരിപാടിയിൽ സുരക്ഷിതത്വമില്ല എന്ന് സ്ത്രീകൾക്ക് തോന്നുന്നുവെങ്കിൽ ഞാൻ പാടില്ല.' -പാട്ട് നിർത്തിയശേഷം ജാസ്മിൻ മൈക്കിലൂടെ ഇതാണ് വിളിച്ചുപറഞ്ഞത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പ്രതികരിച്ചതിന് ഒട്ടേറെ പേർ ജാസ്മിനെ അഭിനന്ദിച്ചു. 'യഥാർഥ റാണി തന്റെ രാജ്യത്തെ സംരക്ഷിക്കും' എന്നാണ് ഒരാൾ കുറിച്ചത്. 'സ്ത്രീകൾ സ്ത്രീകൾക്കായി നിലകൊള്ളുന്നു' എന്ന് മറ്റൊരാൾ കുറിച്ചു. 'മോശം ഭാഷയില്ല, അലറിവിളിക്കലില്ല, നാടകീയതയില്ല... മാന്യവും കർശനവുമായ നിലപാട്. അഭിനന്ദനങ്ങൾ' -ഇനിയൊരാൾ കുറിച്ചു.
Content Highlights: Singer Jasmine Sandlas, famous for her Dhurandhar title track and 'Shararat', halted her live concert in Delhi after spotting men harassing women in the audience. Refusing to perform until the women felt safe, she demanded that security immediately escort the harassers out. A video of her prioritizing fan safety over the performance has since gone viral, earning her massive respect online.
Published: 11 Feb 2026, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented