തിയേറ്ററുകളിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലും സൂപ്പർ ഹിറ്റായി സ്ട്രീമിങ് തുടരുകയാണ് ബോളിവുഡ് ചിത്രമായ ധുരന്ധർ. രൺവീർ സിങ്ങാണ് ഈ സ്‌പൈ ത്രില്ലറിൽ നായകനെങ്കിലും വലിയ കൈയടി നേടിയത് അക്ഷയ് ഖന്നയുടെ കഥാപാത്രമാണ്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം തന്നെയാണ് നായകനും മീതെ ഉയരാനുള്ള പ്രധാനകാരണം. അക്ഷയ് ഖന്ന ധുരന്ധറിലൂടെ വലിയ ജനപ്രീതി നേടിയപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് പഴയൊരു വീഡിയോ ക്ലിപ്പ്.

To advertise here,

Also Read: സ്ത്രീ ഒരിക്കലും പുരുഷന് തുല്യയല്ല, അങ്ങനെ കരുതുന്നവർ മണ്ടന്മാരാണ് -കങ്കണ റണൗട്ട്

നടി കങ്കണാ റണൗട്ട് പങ്കെടുത്ത കോഫീ വിത് കരൺ എന്ന ഷോയുടെ വീഡിയോയാണ് ഇത്. വീഡിയോയിൽ കങ്കണ അക്ഷയ് ഖന്നയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് അത് വൈറലാകാൻ കാരണമായത്. അക്ഷയ് ഖന്നയോട് ഫ്‌ളർട്ട് ചെയ്യാൻ താൻ ശ്രമിച്ചിരുന്നുവെന്നാണ് കങ്കണ പറഞ്ഞത്. എന്നാൽ ഇതിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായില്ല എന്നും താരം പറയുന്നു. കോഫീ വിത് കരണിന്റെ മൂന്നാം സീസണിൽ കങ്കണയും അനിൽ കപൂറും സഞ്ജയ് ദത്തും പങ്കെടുത്ത എപ്പിസോഡിൽ നിന്നുള്ള രസകരമായ വീഡിയോയിലെ ഭാഗത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Don’t Miss: രാഷ്ട്രീയജീവിതം ഞാൻ ആസ്വദിക്കുന്നില്ല, നാട്ടുകാർ ഓരോ പ്രശ്‌നങ്ങളുമായി വരും, പ്രധാനമന്ത്രിയാകാനില്ല -കങ്കണാ റണൗട്ട്

ആരുടെയെങ്കിലും കൂടെ ഫ്‌ളർട്ട് ചെയ്യാൻ ശ്രമിക്കുകയും അയാൾ പൂർണമായി അവഗണിക്കുകയും ചെയ്തിട്ടുണ്ടോ എന്ന അവതാരകൻ കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കങ്കണ റണൗട്ട്. ഒരുനിമിഷം പോലും ചിന്തിക്കാതെ കങ്കണ അക്ഷയ് ഖന്നയുടെ പേര് പറയുന്നത് വീഡിയോയിൽ കാണാം. 'ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം എന്നോട് ഒരുവാക്ക് പോലും മിണ്ടിയില്ല. അദ്ദേഹം സംസാരിക്കാറില്ല. ആരോടും സംസാരിക്കാറില്ല.' -കങ്കണ പറഞ്ഞു. പിന്നാലെ, കങ്കണ പറഞ്ഞതിനെ അനുകൂലിച്ച് അനിൽ കപൂറും രംഗത്തെത്തി. 'അതെ, അദ്ദേഹം തന്നെ നോക്കുക പോലും ചെയ്തിട്ടില്ല എന്ന് കങ്കണ എന്നോട് പറഞ്ഞിട്ടുണ്ട്' എന്നാണ് അനിൽ കപൂർ പറഞ്ഞത്.

2010-ൽ പുറത്തിറങ്ങിയ നോ പ്രോബ്ലം എന്ന ചിത്രത്തിലാണ് കങ്കണയും അക്ഷയ് ഖന്നയും ഒന്നിച്ചെത്തിയത്. മറ്റുള്ളവരിൽ നിന്ന് ഉൾവലിഞ്ഞ് ഒറ്റയ്ക്ക് നിൽക്കുന്ന അക്ഷയ് ഖന്നയുടെ സ്വഭാവത്തെ കുറിച്ച് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന അക്ഷയ് ഖന്ന തന്റെ ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് ബോളിവുഡിലെ പൊതുവേയുള്ള സംസാരം.

Also Read: 'കരീനയേക്കാളും പ്രിയങ്കയേക്കാളും ശക്ത, ഒപ്പം അഭിനയിക്കാൻ ആഗ്രഹം'; കങ്കണയെക്കുറിച്ച് പവൻ കല്യാൺ