
നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നതിനായി പ്രമുഖ സംവിധായകരുടേതടക്കം പത്തോ പന്ത്രണ്ടോ സിനിമകൾ താൻ ഉപേക്ഷിച്ചതായി സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി.
ഞായറാഴ്ച ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ സംസാരിക്കവെയാണ് റഹ്‌മാന്റെ വെളിപ്പെടുത്തൽ. ചില ഗാനങ്ങൾക്ക് 13 പതിപ്പുകൾ വരെ തയ്യാറാക്കിയിരുന്നു. 'രാവണ താണ്ഡവ്' എന്ന ഗാനത്തിന്റെ 12-13 പതിപ്പുകൾ ചെയ്ത ശേഷമാണ് എല്ലാവർക്കും ഇഷ്ടപ്പെട്ട അന്തിമ പതിപ്പിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'രാമായണ'ത്തിന്റെ ഭാഗമാകുന്നതിനായി നിരവധി പ്രൊജക്ടുകൾ വേണ്ടെന്നുവെച്ചതിനെക്കുറിച്ചും റഹ്‌മാൻ മനസുതുറന്നു. ''രാമായണ'ത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകദേശം 10-12 സിനിമകൾ ഞാൻ ഉപേക്ഷിച്ചു. പ്രമുഖരായ പല വലിയ സംവിധായകരുടെയും ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിൽ എനിക്ക് അഭിമാനമേയുള്ളൂ', റഹ്‌മാൻ പറഞ്ഞു.
ഓസ്‌കർ ജേതാക്കളായ എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ചേർന്നാണ് 'രാമായണ'ത്തിന് സംഗീതം നൽകിയിരിക്കുന്നത്. കവി കുമാർ വിശ്വാസ് ആണ് വരികളെഴുതിയത്.
അതേസമയം, ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ പ്രൊജക്ടിനോട് നീതി പുലർത്താൻ റഹ്‌മാൻ- സിമ്മർ കൂട്ടുകെട്ടിന് കഴിഞ്ഞോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. 'രാവണ താണ്ഡവ്' എന്ന ഗാനത്തിന് രാവണന്റെ കഥാപാത്രത്തിന് ആവശ്യമായ തീവ്രതയില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. അരിജിത് സിങ്ങും ശ്രേയ ഘോഷാലും ആലപിച്ച 'മംഗൾ രംഗ്' എന്ന ഗാനം ഖവാലി ശൈലിയിലുള്ളതാണെന്നും പലരും അവകാശപ്പെട്ടു.
നമിത് മൽഹോത്രയും യഷും ചേർന്ന് 4,000 കോടി രൂപ ബജറ്റിൽ രണ്ട് ഭാഗങ്ങളായാണ് 'രാമായണ' നിർമിച്ചത്. രൺബീർ കപൂർ ശ്രീരാമനായും, യഷ് രാവണനായും, സായ് പല്ലവി സീതയായും, രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു.
Content Highlights: AR Rahman revealed at IFFI Goa that he spent three years composing the songs and background score for Nitesh Tiwari's Ramayana. The composer turned down 10 to 12 projects, including films by prominent directors, to focus completely on Ramayana. Rahman stated that the team created 12 to 13 versions of the track Ravana Tandav before finalizing it. Co-composed by AR Rahman and Hans Zimmer with lyrics by Kumar Vishwas, the released tracks have drawn mixed reactions on social media. Produced by Namit Malhotra and Yash on a ₹4,000 crore budget, the two-part film stars Ranbir Kapoor, Yash, Sai Pallavi, and Ravi Dubey.
Published: 23 Nov 2026, 09:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented