തിരുവനന്തപുരം: അക്കാദമിയിൽ ചെന്നയുടൻ മലമറിക്കാം എന്നൊന്നും പറയുന്നില്ലെന്നും സിസ്റ്റത്തിന്റെ ഭാഗമായിനിന്ന് കാര്യങ്ങൾ ചെയ്യുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ.
അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കാൻ രണ്ടരമാസമേയുള്ളൂ. അക്കാദമിയുടെ തലപ്പത്ത് എത്തുമ്പോൾ എന്തൊക്കെയാണ് കാഴ്ചപ്പാടുകൾ?
എല്ലാവരുമായും കൂടിയാലോചിക്കും. ചർച്ചയുണ്ടാകും. എല്ലാവരുമായും പൊരുത്തപ്പെട്ടുപോകും. സിനിമയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ടവ സർക്കാരിനുമുന്നിൽ അവതരിപ്പിക്കും.
എങ്ങനെയാണ് അക്കാദമിയുടെ ഭാഗമായത്?
എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു, അവരെന്നെ തിരഞ്ഞെടുത്തു. സഹായകരമായി കോൺഗ്രസിലെയും സിനിമയിലെയും ഒരുപാടുപേർ നിന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങി ഒട്ടേറെ നേതാക്കൾ. ഞാൻ പഴയ കെ.എസ്.യു.ക്കാരനല്ലേ. ആത്യന്തികമായി കോൺഗ്രസുകാരനും. ഒട്ടേറെ ചലച്ചിത്രമേളകളുടെ സംഘാടകനുമായിട്ടുണ്ട്.
സമീപകാലത്തെ അക്കാദമി മേധാവികളുടെ നിയമനങ്ങളിൽ മാറ്റം തോന്നുന്നുണ്ടോ?
മാറ്റത്തെക്കുറിച്ച് പറയേണ്ടത് ഞാനല്ല. പദവിയല്ല ഞാൻ നോക്കിയത്. കാര്യങ്ങൾ ചെയ്യാനാവുമെന്നും എനിക്കറിയാവുന്ന പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താമെന്നും തോന്നി. നന്ദിപറയേണ്ടത് സർക്കാരിനോടാണ്. ഇതൊരു ജോലിയന്വേഷിക്കൽ അല്ല, അടിച്ചെടുക്കലുമല്ല. മേളകൾ മാത്രമല്ല സിനിമയ്ക്കുവേണ്ടി പലതും ചെയ്യാമെന്നും അക്കാദമിയെ നന്നായി കൊണ്ടുപോകാമെന്നും വിശ്വാസമുണ്ട്. കീഴ്‌വഴക്കങ്ങൾ മിഥ്യാധാരണയാണ്. എല്ലാറ്റിനെയുംകുറിച്ച് ധാരണയുള്ള സംഘാടകനാണ് അക്കാദമിക്കുവേണ്ടത്.
സർക്കാരിൽനിന്ന് എന്തെങ്കിലും നിർദേശമുണ്ടോ?
മന്ത്രി, അല്ലെങ്കിൽ സർക്കാർ ഒരു ദൗത്യമാണ് എന്നെ ഏൽപ്പിച്ചത്. കുത്തിത്തിരിപ്പ്, വിവാദം എന്നിവയെപ്പറ്റി ചിന്തിക്കുന്നില്ല. എന്റെ ആരോഗ്യവും ഊർജവും പോസിറ്റീവ് ചിന്തയാണ്. ശുഭാപ്തിവിശ്വാസിയാണ്. എന്തിനാണ് നെഗറ്റീവ് നമ്മൾതന്നെ വരുത്തിവെക്കുന്നത്?
Content Highlights: Actor and organizer Raveendran shared his vision after being appointed as the Chairman of the Kerala State Chalachitra Academy. Stated that he will work within the system and consult with everyone to carry out academy initiatives smoothly. Highlighted his long-standing association with Congress and KSU, expressing gratitude to key political leaders and the government. Confirmed his confidence in organizing film festivals and utilizing the platform effectively for the betterment of cinema. Emphasized a positive approach, stating he aims to avoid controversies and focus on constructive work.
Published: 27 Sept 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented