സിനിമമാത്രമല്ല സിനിമയുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു.

ധർമേന്ദ്ര | ഫോട്ടോ: PTI
“ക്യാമറയ്ക്കുമുന്നിൽ മരിച്ചുവീഴുന്നെങ്കിൽ അതാണ് എനിക്കേറ്റവുമിഷ്ടം. ക്യാമറയ്ക്കുമുന്നിൽനിന്ന് മാറിനിൽക്കുന്നത് എന്നെ സംബന്ധിച്ച് വേദനാജനകമാണ്. നോക്കൂ 1994 വരെ ഒരു നടന്നെന നിലയിൽ ദിവസവും രണ്ടു ഷിഫ്റ്റുകളിലായി മുപ്പതോളം ചിത്രങ്ങൾ ചെയ്യാറുണ്ടായിരുന്നു ഞാൻ.
ഒരു നടനെന്ന നിലയിൽ വളരെ തിരക്കിലായിരുന്നു അക്കാലത്ത്. ജോണി ഗദ്ദാർ, മെട്രോ, അപ്‌നേ തുടങ്ങിയ ചിത്രങ്ങളിൽ ഒപ്പിടുന്നതുവരെയുള്ള പത്തുവർഷം ഞാൻ ക്യാമറയ്ക്കു മുന്നിലില്ലായിരുന്നു. ശരിക്കും ജീവച്ഛവം പോലെയായിരുന്നു അക്കാലത്ത്.'' -മാസങ്ങൾക്കുമുൻപ് അഭിമുഖത്തിനിടെ ധർമേന്ദ്ര എന്നോടുപറഞ്ഞ വാക്കുകളാണിവ. സിനിമയെ ശ്വസിച്ച്, പ്രണയിച്ച് ജീവിച്ച നായകന്റെ വാക്കുകൾ.
സിനിമമാത്രമല്ല സിനിമയുമായി ബന്ധപ്പെട്ടതെല്ലാം അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നായി അദ്ദേഹം പറഞ്ഞത് തന്റെ ഒട്ടേറെ സിനിമകൾ ചിത്രീകരിച്ച നടരാജ് സ്റ്റുഡിയോ പൊളിച്ചുമാറ്റിയ സംഭവമാണ്. ''സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. പക്ഷേ, ഒരുപാട് വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടുണ്ട്. വേണ്ടപ്പെട്ടവരുടെ വാക്കുകൾക്ക് വലിയ വിലകൊടുത്തു. എന്നാൽ, പിന്നീട് പലകാര്യത്തിലും പശ്ചാത്താപം തോന്നിയിട്ടുണ്ട്.
ബന്ധുക്കൾ ചെയ്യരുതെന്നു പറഞ്ഞ പല സിനിമകളിൽനിന്നും ഞാൻവിട്ടുനിന്നു. അവയിൽ പലതും വൻവിജയമായിരുന്നു. റിയാലിറ്റി ഷോയിൽ വിധികർത്താവായി പങ്കെടുത്തപ്പോൾ അവരെ നിരാശരാക്കാൻ എനിക്ക് തോന്നിയിരുന്നില്ല. കാരണം അവരെപ്പോലെ വളർന്നുവന്നവനാണ് ഞാൻ. '' ധരംജി പറഞ്ഞു.
(ബോളിവുഡിലെ മുതിർന്ന പത്രപ്രവർത്തകനാണ് ലേഖകൻ)
Content Highlights: Dharmendra's Candid Reflections: The Actor Who Lived for the Camera
Published: 25 Nov 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented