‘ഹീ മാന്‍’ എന്നാണ് ഇതിഹാസതാരം ധര്‍മേന്ദ്രയെ വിശേഷിപ്പിക്കുന്നത്. ഒരുവിധത്തിലുള്ള സിനിമാ പശ്ചാത്തലവുമില്ലാതെ ബോളിവുഡിലെത്തിയ ധര്‍മേന്ദ്ര ധാരാളം ആരാധകരുള്ള താരമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. മരിക്കുന്നതിന് മുന്‍പം അദ്ദേഹത്തിന് അഭിനയിക്കാനായി, ഏതൊരു കലാകാരന്റേയും എക്കാലത്തേയും ആഗ്രഹം പോലെ! ബോളിവുഡ് സ്‌ക്രീനില്‍ സിനിമാക്കഥയിലെ നായകനുവേണ്ടി അദ്ദേഹം ചുണ്ടനക്കിയ ഗാനങ്ങള്‍ പോലും 'ധര്‍മേന്ദ്ര പാടിയ പാട്ടുകള്‍' എന്ന തരത്തിലാണ് ആരാധകഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ളത്. നിഷ്‌കളങ്കമായ ചിരിയും സുന്ദരമായ മുഖവും ധര്‍മേന്ദ്ര അഭിനയിച്ച പാട്ടുകളെ അവിസ്മരണീയമാക്കി. സൗഹൃദവും പ്രണയവും വിരഹവുമെല്ലാം അവയില്‍ തുളുമ്പി, ധര്‍മേന്ദ്രയ്‌ക്കൊപ്പം ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നിശ്ചയമായും ഓര്‍മ്മിക്കപ്പെടുമെന്നത് ഉറപ്പ്.
ധര്‍മന്ദ്രേ അഭിനയിച്ച ചില ഗാനങ്ങള്‍ ഈയവസരത്തില്‍ ഒരുവട്ടം കൂടി.
യേ ദോസ്തി ഹം നഹി
ഇന്ത്യന്‍ സിനിമയിലെ മാത്രമല്ല ധര്‍മേന്ദ്രയുടെ കരിയറിലേയും ഏറ്റവും വലിയ ഹിറ്റ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സിനിമ- ഷോലേ. ആത്മാര്‍ഥസുഹൃത്തുക്കളുടെ സ്‌നേഹവും അടുപ്പവും പ്രതിഫലിപ്പിക്കുന്ന ഗാനം. റിലീസായി കാലങ്ങള്‍ക്കിപ്പുറവും സൗഹൃദത്തിന്റെ പ്രതീകമെന്ന നിലയില്‍ റീല്‍സിലും ഷോട്‌സിലും ഇടം നേടുന്ന ഗാനം. മന്നാ ഡേയും കിഷോര്‍ കുമാറും ചേര്‍ന്നു പാടിയ ഗാനമൊരുക്കിയത് ആര്‍.ഡി. ബര്‍മനും ആനന്ദ് ബക്ഷിയും ചേര്‍ന്നാണ്. അമിതാഭ് ബച്ചന്റെയും ധര്‍മേന്ദ്രയുടെയും ആര്‍ത്തുല്ലസിക്കുന്ന മുഖങ്ങള്‍ പാട്ടിനെ വേറിട്ട് നിര്‍ത്തുന്നു.
ജില്‍മില്‍ സിത്താരോം കാ
സ്വപ്‌നങ്ങളുടെ വര്‍ണപ്പകിട്ടാര്‍ന്ന ഗാനം. സ്‌ക്രീനില്‍ ധര്‍മേന്ദ്രയ്‌ക്കൊപ്പം രാഖിയും. ലത മങ്കേഷ്‌കറും മുഹമ്മദ് റഫിയും ചേര്‍ന്നാലപിച്ച ഗാനം. ജീവന്‍ മൃത്യു എന്ന സിനിമയ്ക്ക് വേണ്ടി ലക്ഷ്മീകാന്ത് ഈണം നല്‍കി ആനന്ദ് ബക്ഷി വരികളെഴുതിയ ഗാനം. സിനിമയില്‍ ഗാനത്തിന്റെ ഫീമെയ്ല്‍ വേര്‍ഷന്‍ കൂടിയുണ്ട്. എക്കാലത്തേയും ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൊന്ന്.
ഡ്രീം ഗേള്‍
ധര്‍മേന്ദ്രയുടെ ജീവിതത്തിലും ഡ്രീം ഗേളായി മാറിയ ഹേമമാലിനിയ്‌ക്കൊപ്പമുള്ള ഗാനം. ഏതോ കവിയുടെ ഗസല്‍ പോലെ ഹേമമാലിനി സ്‌ക്രീനില്‍ തിളങ്ങിയപ്പോള്‍ പ്രണയിച്ചുനീങ്ങുന്ന ധര്‍മേന്ദ്ര ഏറ്റവും സുന്ദരനായി കാണപ്പെട്ട ഗാനങ്ങളിലാന്ന്. കിഷോര്‍ കുമാറിന്റെ മാസ്മരിക ശബ്ദം, ലക്ഷ്മികാന്ത് പ്യാരേലാലും ആനന്ദ് ബക്ഷിയും ചേര്‍ന്നൊരുക്കിയത്.
പല്‍ പല്‍ ദില്‍ കെ പാസ്
ബ്ലാക്‌മെയ്ല്‍ എന്ന സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനം, ഹിന്ദിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. കിഷോര്‍ കുമാര്‍ ആലപിച്ച ഗാനത്തിന് സക്രീനില്‍ പ്രണയത്തിന്റെ മുഖമായത് ധര്‍മേന്ദ്ര. കല്യാണ്‍ജി- ആനന്ദ്ജി ഈണത്തിന് കാലാതീത സൗന്ദര്യം.
ചലോ സജ്‌ന ജഹാം തക്
ധര്‍മേന്ദ്രയും ഷര്‍മ്മിള ടാഗോറും അഭിനയിച്ച മേരേ ഹംദം മേരേ ദോസ്ത് എന്ന ചിത്രത്തിലെ ഗാനം. ലക്ഷ്മികാന്ത് പ്യാരേലാല്‍ ഈണം പകര്‍ന്ന ഗാനത്തിന് വരികളെഴുതിയത് മജ്‌റൂ സുല്‍ത്താന്‍ പുരി. ലത മങ്കേഷ്‌കര്‍ ആലപിച്ച ഗാനത്തിന് ആരാധകരേറെ.
ഓ മേരി മെഹ്ബൂബ
1977 ല്‍ റിലീസായ ധരംവീര്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം. ലക്ഷ്മികാന്ത് പ്യാരേലാലും ആനന്ദ് ബക്ഷിയും ചേര്‍ന്നൊരുക്കിയ ഗാനത്തിലഭിനയിച്ചത് ഘര്‍മേന്ദ്രയും സീനത്ത് അമനും. മുഹമ്മദ് റഫി ആലപിച്ച ഗാനം ഇന്നും ഒട്ടേറെ പേര്‍ ഇഷ്ടപ്പെടുന്നു.
Content Highlights: Explore Dharmendra`s unforgettable songs from iconic Bollywood films like Sholay, Blackmail, and Dharam Veer. Relive the magic of Hindi cinema`s `He-Man` through his hit musical numbers.
Published: 24 Nov 2025, 04:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented