പ്രതീക്ഷ ഉണര്‍ത്തി പുതുവര്‍ഷം. സംവത് 2081നെ വരവേറ്റത് മികച്ച കുതിപ്പോടെ. നിക്ഷേപത്തിന് ശുഭകരമായ തുടക്കമായി കരുതുന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 700 പോയന്റ് നേട്ടം. 80,000 പോയന്റിന് താഴെ പോയ സെന്‍സെക്‌സ് നേട്ടം തിരികെ പിടിച്ച് 80,023ലെത്തി. നിഫ്റ്റിയാകട്ടെ 97 പോയന്റ് ഉയര്‍ന്ന് 24,302 നിലവാരത്തിലുമെത്തി. 

To advertise here,

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്. മിക്കവാറും സെക്ടറല്‍ സൂചികകളും പച്ചരാശി കണ്ടു. നിഫ്റ്റി ഓട്ടോ, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെ നേട്ടത്തിലാണ്. എനര്‍ജി, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ തുടങ്ങിവ ഒരു ശതമാനത്തിനടുത്ത് ഉയരുകയും ചെയ്തു. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടൈറ്റന്‍ കമ്പനി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബാജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി, മാരുതി സുസുകി. ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. 

നിക്ഷേപിക്കാന്‍ 10 ഓഹരികള്‍| Diwali Picks