സംവത് 2082ന് മികച്ച തുടക്കം. വ്യാപാരം ആരംഭിച്ചപ്പോള്‍ പ്രകടിപ്പിച്ച മികവ് സൂചികകള്‍ക്ക് അവസാനം വരെ നിലനിര്‍ത്താനായില്ലെങ്കിലും സെന്‍സെക്‌സും നിഫ്റ്റിയും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കുറിച്ചു.
സെന്‍സെക്‌സ് 63 പോയന്റ് ഉയര്‍ന്ന് 84,426ലെത്തി. നിഫ്റ്റിയാകട്ടെ 26 പോയന്റ് നേട്ടത്തില്‍ 25,850 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.2 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു. മെറ്റല്‍, മീഡിയ, ടെലികോം എന്നീ സൂചികകള്‍ സെക്ടര്‍ വിഭാഗത്തില്‍ മികവ് പ്രകടിപ്പിച്ചു.
സിപ്ല, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഗ്രാസിം എന്നിവയാണ് നിഫ്റ്റിയിലെ താരങ്ങള്‍. കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്‌സില്‍ ടെക്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
270 പോയന്റ് മുന്നേറ്റത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്. അനുകൂലമായ ആഗോള-ആഭ്യന്തര സാഹചര്യങ്ങള്‍, പ്രതീക്ഷിച്ചതിലും മികച്ച കോര്‍പറേറ്റ് വരുമാനം, മെച്ചപ്പെട്ടുവരുന്ന സാമ്പത്തിക സൂചകങ്ങള്‍ എന്നിവയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Content Highlights: Indian stock markets closed with gains during Muhurat Trading despite a lack of expected momentum. Nifty and Sensex touched 52-week highs, driven by positive global cues and strong corporate earnings.
Published: 21 Oct 2025, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented