സംവത് 2083-ന്റെ തുടക്കം കുറിച്ചുകൊണ്ട് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിലും നവംബർ എട്ടിന് ഞായറാഴ്ച പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ഉച്ചകഴിഞ്ഞ് 2.20 മുതൽ 3.30 വരെയാണ് വ്യാപാരം. ഒരു മണിക്കൂർ നീളുന്ന ഈ വ്യാപാരം ഐശ്വര്യപൂർണമായ തുടക്കമായി കരുതി നിക്ഷേപകർ വ്യാപാരത്തിൽ പങ്കാളികളാകുന്നു.

To advertise here,

വ്യാപാര സമയക്രമം

സെഷൻ

സമയം

 

പ്രീ-ഓപ്പൺ

2:05 PM - 2:20 PM

വിപണി തുറക്കുന്നതിന്

മുന്നോടിയായുള്ള ഘട്ടം

ഓർഡർ എൻട്രി

(ലിമിറ്റ് & മാർക്കറ്റ്)

2:05 PM - 2:10 PM

ലിമിറ്റ്, മാർക്കറ്റ് ഓർഡറുകൾ

സമർപ്പിക്കാം

ലിമിറ്റ് ഓർഡറുകൾ

മാത്രം

2:10 PM - 2:15 PM

ലിമിറ്റ് ഓർഡറുകൾ മാത്രമായി

പരിമിതപ്പെടുത്തിയിരിക്കുന്നു

ഓർഡർ മാച്ചിംഗ് &

കൺഫർമേഷൻ

2:15 PM - 2:17 PM

ഓർഡറുകൾ

പൊരുത്തപ്പെടുത്തലും

സ്ഥിരീകരണവും

ബഫർ പിരീഡ്

2:17 PM - 2:20 PM

ട്രേഡിംഗിന്

മുന്നോടിയായുള്ള

ഇടവേള

തുടർച്ചയായ

ട്രേഡിങ്

2:20 PM - 3:30 PM

സജീവമായ വ്യാപാര

സമയം

ക്ലോസിംഗ്

3:15 PM - 3:35 PM

ക്ലോസിംഗ് വില നിർണയവും

അനുബന്ധ ഓർഡറുകളും

കമ്മോഡിറ്റി വിപണി സമയക്രമം (എം.സി.എക്സ്.)

പ്രത്യേക സെഷൻ: 2:05 മുതൽ 2:19വരെ.

ട്രേഡിങ് സെഷൻ: 2:20 മുതൽ 3:30വരെ.

എല്ലാ കമ്മോഡിറ്റികളുടെയും സൂചികകളുടെയും കരാറുകൾ വ്യാപാരത്തിനായി ലഭ്യമായിരിക്കും.

സെറ്റിൽമെന്റ്

  • മുഹൂർത്ത ട്രേഡിങ്ങിലെ എല്ലാ ഇടപാടുകൾക്കും നിലവിലുള്ള മാനദണ്ഡപ്രകാരമായിരിക്കും സെറ്റിൽമെന്റ് ബാധ്യത.
  • എൻ.എസ്.ഇ. സർക്കുലർ പ്രകാരം, ടി+1 ഇടപാടുകൾ സെറ്റിൽമെന്റ് ദിനത്തിൽ വൈകുന്നേരം 5.00 മണിവരെ റദ്ദാക്കാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കും.

ചരിത്രവും പ്രാധാന്യവും

  • 1957-ൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് (ബി.എസ്.ഇ.) മുഹൂർത്ത ട്രേഡിങ്ങിന് തുടക്കമിട്ടത്. 1992 മുതൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻ.എസ്.ഇ.) ഇത് പിന്തുടർന്നു.
  • പരമ്പരാഗതമായി, പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിക്കുന്നതിനായി ബ്രോക്കർമാർ കണക്കുപുസ്തകങ്ങൾ പൂജിക്കുന്ന 'ചോപ്ഡാ പൂജ' ഈ സെഷനിൽ നടത്തിയിരുന്നു.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന ലക്ഷ്മീപൂജയോടനുബന്ധിച്ചാണ് ഈ വ്യാപാരം നടക്കുന്നത്.