ആഗോളതലത്തിൽ എ.ഐ.യുമായി ബന്ധപ്പെട്ട ഓഹരികളിൽ വിൽപ്പന സമ്മർദം പ്രകടമായപ്പോൾ, ഈ മേഖലയിലെ കുറഞ്ഞ പങ്കാളിത്തം ഇന്ത്യ നേട്ടമാക്കി. അതോടൊപ്പം അസംസ്‌കൃത എണ്ണയുടെ വിലയിടിവും വിദേശ നിക്ഷേപകരെ ആകർഷിച്ചു.

സംവത് 2083-ന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള മുഹൂർത്ത വ്യാപാരത്തിൽ മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്റെ തുടർച്ചയെന്നോണമായിരുന്നു വ്യാപാരത്തുടക്കം.
271 പോയിന്റ് നേട്ടത്തോടെയായിരുന്നു പ്രീ-ഓപ്പണിങ് സെഷനിൽ സെൻസെക്‌സ് ഉയർന്നത്. ഇതോടെ സെൻസെക്‌സ് 81,297 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 56 പോയിന്റ് ഉയർന്ന് 25,082-ലുമെത്തി.
ടാറ്റാ സ്റ്റീൽ, സൺ ഫാർമ, ടൈറ്റൻ, എച്ച്.ഡി.എഫ്.സി. ബാങ്ക്, അദാനി പോർട്‌സ്, പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, ടി.സി.എസ്. തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
മുൻ ആഴ്ചയിൽ സെൻസെക്‌സ് 8.8 ശതമാനവും നിഫ്റ്റി 8.6 ശതമാനവും ഉയർന്ന് 2021 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നേട്ടം കൈവരിച്ചു. ആഗോളതലത്തിൽ എ.ഐ.യുമായി ബന്ധപ്പെട്ട ഓഹരികളിൽ വിൽപ്പന സമ്മർദം പ്രകടമായപ്പോൾ, ഈ മേഖലയിലെ കുറഞ്ഞ പങ്കാളിത്തം ഇന്ത്യ നേട്ടമാക്കി. അതോടൊപ്പം അസംസ്‌കൃത എണ്ണയുടെ വിലയിടിവും വിദേശ നിക്ഷേപകരെ ആകർഷിച്ചു. നവംബറിൽ ഇതുവരെ 45,970 കോടി രൂപയുടെ നിക്ഷേപമാണ് അവർ നടത്തിയത്. ബാങ്കിങ്, ധനകാര്യ സേവന, റിയാൽറ്റി മേഖലകളിലെ പ്രകടനമാണ് സൂചികകൾക്ക് തുണയായത്.
Content Highlights: Muhurat Trading for Samvat 2083 started with positive gains., Sensex opened higher by 271 points at 81,297., Nifty rose by 56 points to reach 25,082., Top gaining stocks include Tata Steel, Sun Pharma, HDFC Bank, and TCS., Foreign investors made significant investments worth Rs 45,970 crore in November.
Published: 08 Nov 2026, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented